ഇന്തോനേഷ്യയിൽ കഴുത്തിൽ ടയർ കുരുങ്ങിയ നിലയിൽ ജീവിക്കുന്ന ഭീമൻ മുതല അപകടാവസ്ഥയിൽ. 13 അടിയോളം നീളമുള്ള ഭീമൻ മുതല വര്‍ഷങ്ങളായി കഴുത്തില്‍ ടയര്‍ കുടുങ്ങിയ നിലയിലാണ് കഴിയുന്നത്. മധ്യസുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ പാലുവിലാണ് മുതലയുടെ വാസം.
അതേസമയം ഈ ദയനീയാവസ്ഥ കണ്ട് മുതലയെ ടയറിൽ നിന്ന് മോചിപ്പിക്കുന്നവർക്ക് ഇന്തോനേഷ്യ അധികൃതർ വൻ പ്രതിഫലവും പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ പ്രതിഫലം പ്രഖ്യാപിച്ചെങ്കിലും അധികൃതരുടെ ആശങ്ക ഒഴിയുന്നില്ല. ഭീമന് മുതലയെ സഹായിക്കാന്‍ ആരെങ്കിലും തയ്യാറാവുമോ എന്ന കാര്യം സംശയമാണ്. വന്യജീവികളെ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തുന്നതില്‍ മുന്‍പരിചയമുള്ളവര്‍ മാത്രം മുതലയുടെ സഹായത്തിനെത്തിയാല്‍ മതിയെന്നാണ് അധികൃതരുടെ അഭിപ്രായം. അതേസമയം പ്രതിഫലം ലഭിക്കുമെന്നോര്‍ത്ത് ആരും അപകടത്തിലേക്ക് എടുത്തു ചാടരുതെന്നും മുതലയെ അനാവശ്യമായി ശല്യപ്പെടുത്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴുത്തില്‍ ടയര്‍ കുടുങ്ങിയതിനെ തുടർന്ന് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന മുതല മരണത്തിന്റെ വക്കിലാണ്. ടയര്‍ നീക്കം ചെയ്യാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ടുള്ള പുതിയ നീക്കം നടത്തിയത്.
English Summary: offers reward for plucking tire off crocodile’s neck
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.