ഉദ്യോഗസ്ഥന് കോവിഡ്; ഐസിഎംആര്‍ കേന്ദ്രം അടച്ചു

Web Desk

ന്യൂഡൽഹി

Posted on June 01, 2020, 1:05 pm

രാജ്യത്തെ കോവിഡ് രോഗ പരിശോധനകൾക്ക് മാർഗ നിർദേശം നൽകുന്ന ഐസിഎംആർ ആസ്ഥാനത്തു കോവിഡ് കേന്ദ്രം രണ്ട് ദിവസത്തേയ്ക്ക് അടച്ചു. ഐസിഎംആർ ഗവേഷകനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗവേഷകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ദില്ലിയിലെ കെട്ടിടം അടച്ചു. അണുവിമുക്തമാക്കിയ ശേഷം 2 ദിവസത്തിനകം പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. രണ്ടാഴ്ച മുൻപ് മുംബൈയിൽ നിന്നു തിരിച്ചെത്തിയ ഗവേഷകനാണു കോവിഡ് സ്ഥിരീകരിച്ചത്. ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകന യോഗത്തിൽ ഗവേഷകൻ പങ്കെടുത്തിരുന്നു എന്നാണ് സൂചന.

Eng­lish sum­ma­ry;  Offi­cer Covid; The ICMR cen­ter was closed

you may also like this video;