എണ്ണ കമ്പനികളുടെ വെബ്പോര്‍ട്ടല്‍ ഉടന്‍

Web Desk
Posted on October 15, 2020, 1:00 pm

ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍„ പൊതുമേഖലാ എണ്ണക്കമ്പനികള്‍, പോര്‍ട്ടല്‍ ആരംഭിക്കും. എണ്ണ- വാതക രംഗത്തെ എല്ലാ ആവശ്യകതയും നിറവേറ്റാന്‍ പര്യാപ്തമായ, സമഗ്രമായ പോര്‍ട്ടലാണ് രൂപകൽപ്പന ചെയ്യുന്നത്. വെബ് അധിഷ്ഠിത പോര്‍ട്ടല്‍, പുതിയ സംരംഭകര്‍ക്കും നിലവിലുള്ള നിര്‍മാതാക്കള്‍ക്കും കൂടുതല്‍ നിക്ഷേപത്തിനനും ഉത്പാദനാടിത്തറ വികസിപ്പിക്കാനും അവസരമൊരുക്കും.

പോര്‍ട്ടലിന്റെ വിജയകരമായ പ്രവര്‍ത്തനത്തിന് പെട്രോളിയം മന്ത്രാലയത്തിന്റെ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു ടാസ്‌ക് ഫോഴ്‌സിന് രൂപം നല്കിയിട്ടുണ്ട്. ഇന്ത്യന്‍ ഓയില്‍, ഇ ഐ എല്‍, ഒ എന്‍ ജി സി, ഗെയില്‍, ബി പി സി എല്‍, സ്വകാര്യ റിഫൈനറികള്‍ എന്നിവയുടെ ചെയര്‍മാന്മാര്‍ ടാസ്‌ക് ഫോഴ്‌സില്‍ അംഗങ്ങളായിരിക്കും. കണ്‍സെപ്റ്റ് മുതല്‍ കമ്മിഷനിങ്ങ് വരെയുള്ള പോര്‍ട്ടലിന്റെ ചുമതല എന്‍ജിനിയേഴ്‌സ് ഇന്ത്യയ്ക്കാണ്.

ചെറുകിട- സൂക്ഷ്മ സംരംഭകര്‍, എസ് സി, എസ് ടി, വനിതാ സംരംഭകര്‍ എന്നിവരില്‍ നിന്നുള്ള സംഭരണത്തിന്റെ കാര്യത്തില്‍ പോര്‍ട്ടല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് എണ്ണ പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍ നിര്‍ദ്ദേശിച്ചു.

മന്ത്രാലയത്തിന്റെ കീഴില്‍ പതിവായി നടത്തുന്ന ഡിജിറ്റല്‍ വെന്‍ഡര്‍ മീറ്റിങ്ങുകള്‍ വ്യവസായത്തിന് പുതിയ ഒരു ഉണര്‍വേകിയിട്ടുണ്ട്. വോക്കല്‍ ഫോര്‍ ലോക്കല്‍ എന്ന പൊതുമേഖല എണ്ണക്കമ്പനികളുടെ പ്രമേയവും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും.

Eng­lish sum­ma­ry; oil com­panie web por­tal

You may also like this video;