Web Desk

June 17, 2020, 4:18 pm

മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ ഒരു തുള്ളി എണ്ണ സഹായിക്കും

Janayugom Online

സൗന്ദര്യ സംരക്ഷണം എന്ന് പറഞ്ഞാൽ മുഖ സൗന്ദര്യം മാത്രല്ല. ശരീരത്തിൽ പ്രധാനപ്പെട്ട ഒരു സ്ഥാനം പാദങ്ങൾക്കും നൽകിയെ തീരു. പാദങ്ങൾക്ക് സംരക്ഷണം നൽകുന്നതിലൂടെ നമ്മൾ ആരോഗ്യത്തിനും സംരക്ഷണം നൽകുകയാണ് ചെയ്യുന്നത്. ഓരോ കാലാവസ്ഥയിലും മുഖത്തിന് നൽകുന്ന കരുതലും സംരക്ഷണവും പോലെ പ്രധാനപ്പെട്ടതാണ് പാദങ്ങൾക്ക് നൽകുന്ന പരിചരണം. അധികം മെനക്കെടേണ്ട കുറച്ച് സമയം കാലുകൾക്കായി മാറ്റി വച്ചാൽ വരൾച്ചയിലും സുന്ദരമായതും ആരോഗ്യകരമായ കാലുകൾ നമുക്ക് ലഭിക്കും.

വീട്ടിൽ നിത്യോപയോഗ സാധനങ്ങളിൽ ഒന്നാണ് എണ്ണ. പാദത്തിനടിയിൽ അൽപം എണ്ണ ഉപയോഗിച്ച് മസ്സാജ് ചെയ്താൽ ആരോഗ്യപ്രശ്നങ്ങൾ അകറ്റാൻ കഴിയുമെന്നാണ് കണ്ടെത്തൽ. കാൽ പാദങ്ങളിൽ അൽപം എണ്ണ കൊണ്ട് മസ്സാജ് ചെയ്തു നോക്കു നല്ല ഉറക്കം ലഭിക്കും. എല്ലാവിധ ടെൻഷനുകളെയും ഇത് അകറ്റും. മസ്സാജിലൂടെ ശരീരത്തിന് ഊർജം നൽകുകയും ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാൻ സാഹായിക്കുകയും ചെയ്യും. മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും ഇതിലൂടെ സാധിക്കും.

മസ്സാജിലൂടെ രക്തപ്രവാഹം നന്നായി നടക്കുകയും  ചെയ്യും. പാദങ്ങൽ എണ്ണ കൊണ്ട് മസാജ് ചെയ്യുമ്പോൾ രക്തയോട്ടം ഉണ്ടാകുകയും കാലിലെ താപനില വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് പഠനം. ഉപ്പൂറ്റി പൊട്ടുന്നത് തടയാൻ ഇത് സഹായിക്കും. മൃതകോശങ്ങളെ നീക്കം ചെയ്ത് പേശികൾക്ക് ആരോഗ്യം വീണ്ടെടുക്കുകയും കാലുകളിൽ ഉണ്ടാകുന്ന വീക്കവും വേദനകളും ശമിക്കാനും എണ്ണ കൊണ്ടുള്ള മസ്സാജ് ഉത്തമമാണ്.

ENGLISH SUMMARY: oil mas­sage for foot
You may also like this video