ആഗോള വിപണയിൽ എണ്ണവില കുത്തനെ താഴുന്നു

Web Desk

ന്യൂഡൽഹി:

Posted on April 20, 2020, 8:57 pm

കൊറോണ വ്യാപനം തുടരുന്നതിനിടെ ആഗോള വിപണയിൽ എണ്ണവില കുത്തനെ താഴുന്നു. ക്രൂഡ് ഓയിലിന്റെ വില 20 ശതമാനം കുറഞ്ഞ് ബാരലിന് 15 ഡോളറായി. 1999ന് ശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തുന്നതെന്ന് കമ്പോള വിദഗ്ധർ വിലയിരുത്തുന്നു. ഭൂരിഭാഗം ലോകരാജ്യങ്ങളും ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എണ്ണയുടെ ഉപഭോഗം ഗണ്യമായി കുറച്ചതാണ് വിലയിടിവിന് കാരണമായത്.

ഉൽപ്പാദിപ്പിക്കുന്ന എണ്ണ ശേഖരിക്കാനുള്ള ശേഷി ഉൽപ്പാദക രാജ്യങ്ങളിൽ തുലോം കുറവാണ്. ഇതിന്റെ അടിസ്ഥാനത്തിൽ അസംസ്കൃത എണ്ണയുടെ ഉൽപ്പാദനം പത്ത് ശതമാനം കുറയ്ക്കാൻ ഈ മാസം ആദ്യം ഒപെക് രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങൾക്കും എണ്ണവില ഇടിവ് പിടിച്ചുനിർത്താൻ കഴിയുന്നില്ല.

ENGLISH SUMMARY: Oil prices are falling sharply in the glob­al mar­ket