26 March 2024, Tuesday

ആഗോള വിപണിയില്‍ എണ്ണവില ഇടിയുന്നു

Janayugom Webdesk
ലണ്ടൻ
November 22, 2021 9:52 pm

യൂറോപ്പില്‍ വീണ്ടും കോവിഡ് വ്യാപന ഭീഷണി ഉയര്‍ന്നതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിയുന്നു. ബാരലിന് 6.95ശതമാനം താഴ്ന്ന് 78.89 ഡോളര്‍ നിലവാരത്തിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. 

ഒക്ടോബര്‍ 10നുമുമ്പുള്ള നിലവാരത്തിലാണ് ഇപ്പോള്‍ ക്രൂഡ് ഓയില്‍ വില. ആഗോള വിപണിയില്‍ ഡിമാന്‍ഡ് കുറയുമോയെന്ന ആശങ്കയാണ് വിലതകര്‍ച്ചക്കു പിന്നില്‍.
വിലയില്‍ തിരുത്തലുണ്ടായതോടെ രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പെട്രോളിനും ഡീസലിനും വിലകുറയ്ക്കാൻ കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍. ലിറ്ററിന് ഒരു രൂപയുടെയെങ്കിലും കുറവ് നൽകാനാകുമെന്നാണ് വിലയിരുത്തല്‍.
eng­lish summary;Oil prices fall in glob­al markets
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.