അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 17 വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയിട്ടും വിലക്കുറവിന്റെ പ്രയോജനം ജനങ്ങൾക്ക് നൽകാതെ എണ്ണക്കമ്പനികൾ. രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ 14 ദിവസമായി മാറ്റമുണ്ടായിട്ടില്ല. ഇന്ന് ബ്രന്റ് ക്രൂഡ് വില 4.9 ശതമാനം ഇടിഞ്ഞ് ബാരലിന് 23 ഡോളര്‍ നിലവാരത്തിലെത്തി. യുഎസ് ബെഞ്ച്മാര്‍ക്ക് വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റ് 3.9 ശതമാനം ഇടിഞ്ഞ് 20 ഡോളര്‍ നിലവാരത്തിലുമാണ് വ്യാപാരം നടന്നത്.
ആഗോളതലത്തില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 33,000 കവിഞ്ഞതോടെയാണ് അസംസ്കൃത എണ്ണവില കൂപ്പുകുത്തിയത്. യൂറോപ്പിലും യുഎസിലും മരണനിരക്ക് കുതിച്ചതും പ്രധാന കാരണമായി. രാജ്യത്തെ എണ്ണ വിപണനക്കമ്പനികള്‍ എല്ലാദിവസവും രാവിലെ ആറിനാണ് വില പുതുക്കി നിശ്ചയിക്കുന്നത്. ശരാശരി 10 പൈസയെന്ന നാമമാത്രമായ കുറവാണ് വരുത്തിയിരുന്നത്. എന്നാല്‍ രണ്ടാഴ്ചയായി നിരക്കില്‍ കുറവുവരുത്താന്‍ മടിക്കുകയാണ് എണ്ണക്കമ്പനികള്‍.
ഡല്‍ഹിയില്‍ പെട്രോള്‍വില ലിറ്ററിന് 69.59 രൂപയായി തുടരുകയാണ്. ഡീസലിനാകട്ടെ 62.29 രൂപയും. ലോകമൊട്ടാകെ ആവശ്യകതയില്‍ വന്‍ ഇടിവുവന്നതാണ് അസംസ്കൃത എണ്ണവില കുത്തനെ ഇടിയാനിടയാക്കിയത്. ആഗോള വിപണിയില്‍ ബാരലിന് 140 ഡോളറിലേറെയുണ്ടായിരുന്നപ്പോഴുള്ള വിലയാണ് രാജ്യത്ത് ഇപ്പോള്‍ പെട്രോളിനും ഡീസലിനും ഈടാക്കുന്നത്. വിലകൂടുമ്പോള്‍ കൂട്ടുകയും കുറയുമ്പോള്‍ കുറയ്ക്കാതിരിക്കുകയും ചെയ്യുന്ന നിലപാടിനൊപ്പമാണ് കേന്ദ്രസര്‍ക്കാരും.
വിലകുറയ്ക്കുന്നതിന് പകരം എക്സൈസ് ഡ്യൂട്ടിയിൽ വർധന വരുത്തി ജനങ്ങളെ പിഴിയുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും എക്സൈസ് ഡ്യൂട്ടി ഉയർത്തുന്നതിന് കേന്ദ്രസർക്കാർ നീക്കം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി പാർലമെന്റ് സമ്മേളനത്തിന്റെ അവസാനഘട്ടത്തിൽ നിയമഭേദഗതിയും വരുത്തിയിരുന്നു.
ലോക്ഡൗൺ ഓഹരിവിപണിയെയും പിടിച്ചുകുലുക്കുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 1,375.27 പോയിന്റ് താഴ്ന്ന് 28440.32 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 4.61 ശതമാനം ഇടിവ് രേഖപ്പെടുത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 379.15 പോയിന്റ് താഴ്ന്ന് 8281.10 ലേക്കെത്തി. 4.38 ശതമാനം ഇടിവാണ് നിഫ്റ്റി രേഖപ്പെടുത്തിയത്.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.