സൗദി അറേബ്യ ഉൾപ്പെടെയുള്ള ഒപെക് രാജ്യങ്ങൾക്കൊപ്പം റഷ്യയും ക്രൂഡ് ഓയിൽ ഉല്പാദനം കുറയ്ക്കാൻ തീരുമാനിച്ചതോടെ എണ്ണ വില ഉയരുന്നു. ദിവസം ഒരു കോടി ബാരലിന്റെ കുറവ് വരുത്താനുള്ള തീരുമാനത്തെത്തുടർന്ന് 12 ശതമാനം വർധനയാണ് വിലയിലുണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര ബെഞ്ച് മാർക്ക് ബ്രെന്റ് ക്രൂഡിന്റെ വില 36.40 ഡോളറിലെത്തി.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ ഡിമാന്റ് കുറഞ്ഞതോടെ എണ്ണ വില കാൽനൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിരുന്നു. സൗദി അറേബ്യ പ്രതിദിന ഉല്പാദനത്തിൽ നാല് ദശലക്ഷം ബാരലിന്റെ കുറവാണ് വരുത്തുക. റഷ്യ പ്രതിദിനം രണ്ടുദശലക്ഷം ബാരലിന്റെ കുറവ് വരുത്തും.
20 രാജ്യങ്ങളുടെ ഗ്രൂപ്പിനായി ഒപെക് പ്രതിദിനം അഞ്ച് ദശലക്ഷം ബാരൽ കുറയ്ക്കുമെന്നും ധാരണയായിട്ടുണ്ട്. കൊറോണയെത്തുടർന്ന് ആഗോള വിപണിയിൽ വില താഴ്ന്നുവെങ്കിലും കേന്ദ്രസർക്കാർ എക്സൈസ് തീരുവ ഉയർത്തിയതോടെ ഇന്ത്യയിൽ ജനങ്ങൾക്ക് ഒരുതരത്തിലുള്ള പ്രയോജനവും ലഭിച്ചിരുന്നില്ല.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.