ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 58 പേര്‍ കൊല്ലപ്പെട്ടു

Web Desk
Posted on May 07, 2019, 10:06 am

ലാഗോസ്: ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 58 പേര്‍ മരിച്ചു. 37ലേറെ ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആഫ്രിക്കയിലെ നിയാമെ വിമാനത്താവളത്തിന് സമീപം ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആര്‍എന്‍1 റോഡിലൂടെ ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കര്‍ വഴിമധ്യേ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ടാങ്കറില്‍ നിന്ന് ഇന്ധനം ഊറ്റിയെടുക്കാന്‍ ജനങ്ങള്‍ ശ്രമിക്കുമ്പോഴാണ് ടാങ്കര്‍ പൊട്ടിത്തെറിച്ചത്. ഓയില്‍ വ്യവസായ കേന്ദ്രമായ ആഫ്രിക്കയിലെ നൈജീരിയയില്‍ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ പതിവാണ്.