ഓയില്‍ ടാങ്കര്‍ ഓട്ടോയിലിടിച്ച് പത്തുമരണം

Web Desk
Posted on September 25, 2019, 9:18 am

ജിന്ദ്: ഹരിയാനയില്‍ ഓയില്‍ ടാങ്കറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ഹരിയാനയിലെ ജിന്ദ്- ഹാന്‍സി റോഡില്‍ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് അപകടമുണ്ടായത്. ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുത്തുമടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരിലേറെയും യുവാക്കളാണ്. മരിച്ചവരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുള്ളതായി പൊലീസ് പറഞ്ഞു. യാത്രക്കാരുടെ വിവരങ്ങളടങ്ങിയ ബാഗ് ലഭിച്ചിട്ടുണ്ടെന്നും അതുവഴി ആളുകളുടെ ബന്ധുക്കളെ വിവരങ്ങള്‍ അറിയിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
മരിച്ചവരില്‍ അഞ്ച് പേര്‍ ഒരു ജില്ലയില്‍നിന്നുള്ളവരാണ്. പരിക്കേറ്റയാളെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.