യുഎഇ സമുദ്രതീരത്തുണ്ടായ കപ്പൽ തീപിടിത്തത്തെ തുടർന്ന് രണ്ട് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു. പനാമയുടെ എണ്ണകപ്പലിലാണ് തീപിടിച്ചത്. യുഎഇ തീരത്തു നിന്നും 21 മൈൽ അകലെ എത്തിയപ്പോഴാണ് കപ്പലിന്റെ മേൽതട്ടിൽ തീ പടർന്നു പിടിച്ചത്. അപകടം നടക്കുമ്പോൾ കപ്പലിന്റെ മേൽത്തട്ടിൽ 12 ജീവനക്കാരുൾപ്പെടെ 55 പേരുണ്ടായിരുന്നു. അപകടത്തെ തുടർന്ന് നിരവധിയാളുകളെ കാണാതായി. അവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് യുഎഇ അധികൃതർ അറിയിച്ചു. അതേസമയം അഗ്നിശമനസേന തീ നിയന്ത്രണത്തിലാക്കിയതായി അധികൃതർ വ്യക്തമാക്കി. റെസ്ക്യൂ ആൻഡ് എമർജൻസി റെസ്പോൺസ് ടീം അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ സഹായം നൽകി.
YOU MAY ALSO LIKE THIS VIDEO