Thursday
22 Aug 2019

യുഎഇയില്‍ നിന്നുള്ള എണ്ണക്കപ്പല്‍ കാണാതായി; ഇറാന്‍ പിടിച്ചെടുത്തെന്ന് അമേരിക്ക

By: Web Desk | Wednesday 17 July 2019 3:41 PM IST


അബുദാബി: യുഎഇയില്‍ നിന്ന് പുറപ്പെട്ട എണ്ണക്കപ്പലില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭ്യമാകുന്നില്ലെന്നും രണ്ട് ദിവസമായി കാണാനില്ലായെന്നും റിപ്പോര്‍ട്ടുകള്‍.
ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ വെച്ചാണ് ഇത് കാണാതായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഷാര്‍ജയിലെ പെട്രോളിയം ട്രേഡിങ് കമ്പനി ചാര്‍ട്ടര്‍ ചെയ്തിരുന്ന റിയ എന്ന കപ്പലിനെക്കുറിച്ച് രണ്ട് ദിവസമായി വിവരങ്ങള്‍ ലഭിക്കുന്നില്ല. പനാമ പതാക വഹിക്കുന്ന കപ്പല്‍ യുഎഇയുടെ സമുദ്രാതിര്‍ത്തി പിന്നിട്ട് ഇറാന്റെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ച് 11.30 നുശേഷമാണ് ബന്ധം നഷ്ടമായതെന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതാണെന്നാണ് അമേരിക്കന്‍ അധികൃതര്‍ സംശയിക്കുന്നത്. ദുബായിലെ ഒരു തുറമുഖത്തുനിന്ന് ജൂലൈ അഞ്ചിനാണ് കപ്പല്‍ യാത്ര തിരിച്ചത്. കപ്പലിന്റെ സ്ഥാനം തിരിച്ചറിയുന്നതിനുള്ള സിഗ്‌നലുകള്‍ നിലച്ചിട്ട് രണ്ട് ദിവസമായി. റാസല്‍ഖൈമക്ക് സമീപത്തുനിന്നാണ് അവസാന സിഗ്‌നലുകള്‍ ലഭിച്ചത്. ഇവിടെ നിന്ന് സഞ്ചാരപാത മാറ്റുകയും ഇറാന്റെ സമുദ്രാതിര്‍ത്തിയില്‍ ഹോര്‍മുസ് കടലിടുക്കിന് സമീപത്തേക്ക് സഞ്ചരിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജൂലൈ 15ന് ഷാര്‍ജയിലേക്ക് മടങ്ങേണ്ടിയിരുന്നതാണ് കാണാതായ കപ്പല്‍.

YOU MAY LIKE THIS VIDEO ALSO

Related News