Web Desk

ഗുവാഹത്തി:

February 04, 2021, 9:15 pm

അസമില്‍ എണ്ണക്കിണറില്‍ അഗ്നിബാധ

Janayugom Online

അസമില്‍ ഗൊലാഘട്ട് ജില്ലയിലെ ബബേജിയയില്‍ ഒഎന്‍ജിസി എണ്ണക്കിണറില്‍ അഗ്നിബാധ. വാതകച്ചോര്‍ച്ചയെ തുടർന്നാണ് തീ പടര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം.ഇതുവരെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ‌ചെയ്തിട്ടില്ല. തീ അണയ്ക്കാനാവാത്തതില്‍ പ്രദേശവാസികള്‍ പരിഭ്രാന്തരാണ്. തീ അണയ്ക്കാന്‍ സാധിക്കാതിരുന്നാല്‍ പ്രദേശത്ത് വലിയ അഗ്നിബാധയുണ്ടായേക്കുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. സമാനമായ സംഭവം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തിന്‍സുക്കിയ ഗ്രാമത്തിലുണ്ടായിട്ടുണ്ട്. അന്ന് ഏഴ് മാസമാണ് തീ അണക്കാന്‍ എടുത്തത്.

ENGLISH SUMMARY: Oil well fire in Assam

YOU MAY ALSO LIKE THIS VIDEO