ഇന്ത്യക്കാര്‍ക്ക് ഇനി ബ്രസീല്‍ സന്ദര്‍ശിക്കാന്‍ വിസ വേണ്ട

Web Desk
Posted on October 25, 2019, 11:00 am

സാവോപോളോ: ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്കും വ്യവസായികള്‍ക്കും ഇനി മുതല്‍ വിസ വേണ്ടെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സൊനാരൊ. ചൈനാ സന്ദര്‍ശന വേളയിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

വികസ്വര രാഷ്ട്രങ്ങള്‍ക്കായി ഇത്തരമൊരു പദ്ധതി ആദ്യമായാണ് നടപ്പാക്കുന്നത്.
അമേരിക്ക, കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് വിസ ആവശ്യമില്ലെന്ന നിര്‍ദേശം ഇക്കൊല്ലം ആദ്യം തന്നെ ബ്രസീല്‍ പ്രഖ്യാപിച്ചിരുന്നു. അതേ സമയം ഈ രാജ്യങ്ങള്‍ ബ്രസീലിയന്‍ പൗരന്‍മാര്‍ക്ക് ഈ ആനുകൂല്യം നല്‍കിയിട്ടില്ല.