February 4, 2023 Saturday

Related news

February 12, 2022
November 24, 2021
July 1, 2021
June 23, 2021
June 16, 2021
June 15, 2021
June 10, 2021
June 2, 2021
December 30, 2020
December 1, 2020

യാത്രക്കാരുടെ ശ്രദ്ധ വേണ്ട ! ഓഖ — തിരുവനന്തപുരം ഓഖ ട്രെയിൻ ഏപ്രിൽ 20 ന് ഓടും

Janayugom Webdesk
തിരുവനന്തപുരം
April 19, 2020 4:44 pm

പാഴ്സൽ അയക്കാൻ ഉണ്ടോ? എങ്കിൽ ട്രെയിൻ റെഡി. മംഗളൂരു, ഗോവ, മുംബൈ, തുടങ്ങിയ സ്ഥലങ്ങളിലേക്ക് പാഴ്സൽ അഴ്ക്കുന്നതിനും,ലോക്ക് ഡൗൺ കാരണം കുടുങ്ങി കിടക്കുന്ന മലയാളികൾക്ക് തിരിച്ച് നാട്ടിലേക്ക് പാഴ്സൽ അയക്കാനുമാണ് ട്രെയിൻ റെഡിയായിരിക്കുന്നത്.

ഗുജറാത്തിലെ ഓഖയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും പാഴ്സൽ സർവീസ് നടത്താനാണ് ട്രെയിൻ. 20ന് ഉച്ചയ്ക്ക് 1.10നു ഓഖയിൽ നിന്നു പുറപ്പെടുന്ന പാഴ്സൽ ട്രെയിൻ 22ന് ഉച്ചയ്ക്ക് 12നു തിരുവനന്തപുരത്ത് എത്തും. 22നു രാത്രി 11നു തിരികെപ്പോകുന്ന ട്രെയിൻ 24നു രാത്രി 9.40നു ഓഖയിൽ എത്തും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം നോർത്ത്, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ സ്റ്റേഷനുകളിലാണ് പാഴ്സൽ ട്രെയിനിന് കേരളത്തിൽ സ്റ്റോപ്പുള്ളത്. മംഗളൂരു, മഡ്ഗാവ്, പനവേൽ, സൂറത്ത്, അഹമ്മദാബാദ് തുടങ്ങി പ്രധാന സ്റ്റേഷനുകളിൽ പാഴ്സൽ ട്രെയിനിനു സ്റ്റോപ്പ് ഉണ്ട്. അഞ്ചു പാഴ്സൽ വാനുകളും ഒരു എസ്എൽആർ കോച്ചുമാണ് ഉള്ളത്. കേരളത്തിൽ നാഗർകോവിൽ– കോഴിക്കോട് പാതയിലും ഷൊർണൂർ– ചെന്നൈ പാതയിലും പാഴ്സൽ ട്രെയിൻ പ്രതിദിന സർവീസ് നടത്തുന്നുണ്ട്.

Eng­lish sum­ma­ry: Okha- Trivan­drum Spe­cial par­cel train service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.