ഓഖി: തെരച്ചില്‍ ഗോവന്‍ തീരംവരെ വ്യാപിപ്പിക്കുന്നു

Web Desk
Posted on December 17, 2017, 11:11 am

തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി കൊച്ചി മുതല്‍ ഗോവന്‍ തീരംവരെ തെരച്ചില്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാണാതായവരെ കണ്ടെത്തുന്നതിന് ബോട്ടുടമകള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി സംഘടനകളുമായും മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഓ​ഖി ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ല്‍ കാ​ണാ​താ​യ​വ​രു​ടെ പു​തി​യ ക​ണ​ക്കു​മാ​യി സ​ര്‍​ക്കാ​ര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സം​സ്ഥാ​ന​ത്ത് 300 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ട​ലി​ല്‍ കാ​ണാ​താ​യ​താ​യി സ​ര്‍​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍. മ​രി​ച്ച​വ​രി​ല്‍ 40 പേ​രെ ഇ​നി​യും തി​രി​ച്ച​റി​യാ​നു​ണ്ടെ​ന്നും സ​ര്‍​ക്കാ​ര്‍ ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്നു.