Janayugom Online
Okhi

ഓഖി തകർത്ത തുറയിൽ വീണ്ടും കടൽ കലിതുള്ളി

Web Desk
Posted on July 26, 2018, 10:21 pm

സൈമൺ എച്ച് 

പൂന്തുറ: ഓഖി ചുഴലിക്കാറ്റിന്റെ ഞട്ടൽ ഒടുങ്ങും മുമ്പ് പൂന്തുറയില്‍ ഇന്നലെ ഉണ്ടായ ശക്തമായ കടലാക്രമണത്തില്‍ പ്രദേശത്തെ നിരവധി വീടുകള്‍ നശിച്ചു. വീടുകളില്‍ സൂക്ഷിച്ചിരുന്ന വീട്ടുപകരണങ്ങളും മറ്റും കടലില്‍ ഒലിച്ചുപോയി. കടല്‍ ഇരച്ചുകയറി ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഈ പ്രദേശത്ത് ഉണ്ടായിരിക്കുന്നത്.

Okhi

മുമ്പൊരിക്കലും ഇല്ലാത്ത തരത്തിലുള്ള കടലാക്രമണം പ്രദേശവാസികള്‍ക്ക് കൂടുതല്‍ ഭയമുളവാക്കുന്നതായി തൊഴിലാളികള്‍ പറയുന്നു.

ഓഖിയുടെ ആഘാതത്തില്‍ നിന്നും തെല്ലാശ്വാസം ലഭിക്കുന്നതിന് മുമ്പുതന്നെ മറ്റൊരുരൂപത്തിലുണ്ടായ ഈ കടല്‍ക്കെടുതി പ്രദേശവാസികള്‍ക്ക് കൂടുതല്‍ ആശങ്കയ്ക്കിടയാക്കുന്നു. വിഴിഞ്ഞം ഹാര്‍ബര്‍ നിര്‍മാണം ആരംഭിച്ചതിനുശേഷം ഈ പ്രദേശങ്ങളില്‍ കൂടുതല്‍ തീരങ്ങള്‍ കടലെടുക്കുന്നത് കാണാമായിരുന്നു.

Okhi

വിഴിഞ്ഞം ഹാര്‍ബറിന്റെ പൈലിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കടല്‍ ഇവിടെ കൂടുതല്‍ പ്രക്ഷ്ബുധമാകുന്നതും ശക്തമായ വേലിയേറ്റത്തിന് ഇടയാകുന്നതും. കഴിഞ്ഞവര്‍ഷത്തെക്കാള്‍ ഇക്കൊല്ലം കടലാക്രമണം കൂടുതലാണ്. ഈ പ്രദേശത്തെ നിരവധി വീടുകള്‍ തിരയടിച്ചുകയറി വീട്ടിലെ വസ്തുക്കളും ഔട്ട്‌ബോര്‍ഡ് എഞ്ചിന്‍ ഉള്‍പ്പെടെയുള്ള മത്സ്യബന്ധനോപകരണങ്ങളും നശിച്ചു.

Okhi

കാന്തല്‍, മുത്തമ്മ, ബൈജു, ചിലുവമ്മ എന്നിവരുടെ വീടുകളിലാണ് തിരയടിച്ചുകയറി വലിയ നാശനഷ്ടങ്ങള്‍സംഭവിച്ചത്. ഒരു വീട്ടില്‍ നിന്നും മൂന്ന് മിഷ്യനും മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചു.

Okhi

ഉണ്ണി (19) കടല്‍ ഭിത്തിയിലിരിക്കുമ്പോള്‍ ശക്തമായ തിരയടിച്ചുകയറി പാറയില്‍ വീണ് തലക്ക് ഗുരുതരമായ പരുക്കേറ്റു, ഉണ്ണിയെ ഉടന്‍ മെഡിക്കൽ കോളേജിൽ ചികിൽസിച്ചു. ഇലക്ട്രിക് പോസ്റ്റുകളിലേക്ക് തിരയടിച്ചുകയറി വൈദ്യുതിബന്ധം വിച്ഛേധിക്കപ്പെട്ടു. എഐവൈഎഫ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

Okhi Okhi