23 April 2024, Tuesday

Related news

August 16, 2023
August 9, 2023
August 2, 2023
May 26, 2023
May 1, 2022
April 24, 2022
April 23, 2022
April 9, 2022
March 30, 2022
March 30, 2022

ആക്ടീവയെക്കാള്‍ വിലക്കുറവ്; 181 കിലോമീറ്റര്‍ റേ‍ഞ്ച്, ന്യൂജെന്‍ ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടര്‍

Janayugom Webdesk
കൊച്ചി
August 16, 2021 10:47 am

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില് വിപ്ലവം സൃഷ്ടിച്ച്, ഒലയുടെ ഇലക്ട്രിക് ഇരുചക്ര വാഹന ശ്രേണിയിലെ ആദ്യ പതിപ്പായ ഒല എസ്1 അവതരിപ്പിച്ചു. എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ടു വകഭേദങ്ങളില് എത്തുന്ന സ്കൂട്ടര് മാറ്റ്, മെറ്റാലിക് ഫിനിഷിങില്, അതിശയകരമായ പത്തു നിറങ്ങളിലാണ് ഉപഭോക്താക്കളിലേക്കെത്തുക. സ്വാതന്ത്ര്യദിനത്തില് ഒല സിഇഒ ഭവിഷ് അഗര്വാളാണ് ഒല ഇ‑സ്കൂട്ടറുകളുടെ അവതരണം പ്രഖ്യാപിച്ചത്. സംസ്ഥാന സര്ക്കാര് സബ്സിഡികളും, രജിസ്ട്രേഷനും ഇന്ഷുറന്സും ഉള്പ്പെടെ 99,999 രൂപയാണ് ഒല എസ്1 ഇലക്ട്രിക് സ്കൂട്ടറിന്റെ വില. ഒല എസ്1‑നായുള്ള ഔദ്യോഗിക ബുക്കിങ് 2021 സെപ്റ്റംബര് 8 മുതല് ആരംഭിക്കും. ഒക്ടോബറില് 1000 നഗരങ്ങളിലും പട്ടണങ്ങളിലുമായി വിതരണവും തുടങ്ങും.

മികച്ച ഡിസൈനില് പൂര്ണമായും ഇന്ത്യയിലാണ് ഒല എസ്1 ഇലക്ട്രിക് സ്കൂട്ടറുകളുടെ നിര്മാണം. ഇരട്ട ഹെഡ്ലാമ്പുകള്, എര്ഗണോമിക്, ഫ്ളൂയിഡിക് ബോഡി, മികച്ച അലോയ് വീലുകള്, ശില്ചാരുതിയുള്ള സീറ്റുകള്, രണ്ടു ഹെല്മെറ്റുകള്ക്ക് അനുയോജ്യമായ ഏറ്റവും വലിയ ബൂട്ട് സ്പേസ് എന്നിവയാണ് പ്രധാന സവിശേഷതകള്.

ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സ്പീഡാണ് (മണിക്കൂറില് 115 കി.മീ) ഒല എസ്1 വാഗ്ദാനം ചെയ്യുന്നത്. മൂന്ന് സെക്കന്ഡിനുള്ളില് 0–40 കി.മീ വേഗത കൈവരിക്കാനാവും. ഒറ്റച്ചാര്ജില് 181 കി.മീ വരെ സഞ്ചരിക്കാം. ഈ വിഭാഗത്തിലെ ഏറ്റവും ശക്തമായ ഹൈപ്പര്‍ഡ്രെെവ് മോട്ടോറാണ് വാഹനത്തിന് കരുത്തേകുക. 3.97 കി.വാട്ട് ബാറ്ററി ഒറ്റചാര്ജില് 181 കിലോമീറ്റര് പരിധിക്ക് ആവശ്യമായ വൈദ്യുതി സംഭരിക്കും. ബാറ്ററി മാനേജ്മെന്റ് സിസ്റ്റവുമുണ്ട്.

ഇരുചക്രവാഹനങ്ങളില്‍ ഇതുവരെ ലഭ്യമായതില് ഏറ്റവും നൂതനമായ സാങ്കേതികവിദ്യയാണ് ഓല എസ്1 കൊണ്ടുവരുന്നത്. ഒക്ടാ-കോര് പ്രോസസര്, 3 ജിബി റാം, 4ജി, വൈഫൈ, ബ്ലൂടൂത്ത് എന്നിവയിലൂടെയുള്ള അതിവേഗ കണക്റ്റിവിറ്റി എന്നിവക്കൊപ്പം ഒല സ്വന്തമായി രൂപകല്പന ചെയ്ത സ്മാര്ട്ട് വിസിയു, വാഹനത്തിന് ഈ വിഭാഗത്തിലെ ഏറ്റവും മികച്ച പ്രകടനം നല്കും. 7 ഇഞ്ച് ടച്ച് സ്ക്രീന് ഡിസ്പ്ലേകളോടെയാണ് അഡ്വാന്സ്ഡ് എച്ച്എംഐ. താക്കോല് ഇല്ലാതെ സ്മാര്ട്ട്ഫോണ് വഴിതന്നെ സ്കൂട്ടര് തനിയെ ലോക്ക് ആവുകയും അണ്ലോക്ക് ആവുകയും ചെയ്യും. വോയ്സ് റെക്കഗ്നിഷനാണ് മറ്റൊരു സവിശേഷത.

മൂവ് ഒഎസ് അധിഷ്ഠിതമായ ഓല മൂഡ്സ്, യാത്രാനുഭവത്തെ മറ്റൊരു തലത്തിലെത്തിക്കും. ഈ വിഭാഗത്തിലെ ഏറ്റവും നിശബ്ദമായ സ്കൂട്ടര് അനുഭവവും ഇത് സമ്മാനിക്കും. ബോള്ട്ട്, കെയര്, വിന്റേജ്, വണ്ടര് എന്നിങ്ങനെ വ്യത്യസ്തമായ ശബ്ദ ഭാവങ്ങള് റൈഡറുടെ താല്പര്യമനുസരിച്ച് തെരഞ്ഞെടുക്കാനുള്ള സംവിധാവും ഒല എസ്1 സീരിസിലുണ്ട്. നോര്മല്, സ്പോര്ട്, ഹൈപ്പര് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളുമുണ്ട്.

ആന്റിതെഫ്റ്റ് അലേര്ട്ട് സിസ്റ്റം, ജിയോ ഫെന്സിങ് തുടങ്ങിയവ ഉള്ക്കൊള്ളിച്ച് സുരക്ഷ സവിശേഷതകളിലും ഏറെ മുന്നിലാണ് ഒല എസ്1. മുന്നിലും പിന്നിലുമുള്ള ഡിസ്ക് ബ്രേക്കുകള് യാത്രക്കാരനെ നഗര ബ്ലോക്കുകളിലും, ട്രാഫിക്കിലും സുരക്ഷിതനാക്കും. ഹില് ഹോള്ഡ് സംവിധാനം, നാവിഗേഷന് എളുപ്പമാക്കുകയും ചെയ്യും. 499 രൂപക്ക് ഇപ്പോള്‍ ഒല എസ്1 റിസര്വ് ചെയ്യാനാവും.

സുസ്ഥിരവും വിപ്ലവകരവുമായ ഉത്പങ്ങള് നിര്മിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും, എസ്1 ഉപയോഗിച്ച് ഞങ്ങള് അത് നിറവേറ്റിയെന്നും ഒല സിഇഒ ഭവിഷ് അഗര്വാള് പറഞ്ഞു. 2025ന് ശേഷം ഇന്ത്യയില് പെട്രോള് ഇരുചക്രവാഹനങ്ങള് വില്ക്കില്ലെന്ന മിഷന് ഇലക്ട്രിക് പ്രതിജ്ഞ ഞങ്ങള് ഈ നിമിഷം മുതല് എടുക്കുകയാണെന്നും, ഒല ഫ്യൂച്ചര് ഫാക്ടറിയുടെ ആദ്യ ഘട്ടം പൂര്ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും ഭവിഷ് അഗര്വാള് അറിയിച്ചു.

Eng­lish sum­ma­ry: OLA elec­tric scoot­er specs

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.