Tuesday
19 Mar 2019

പ്രായകൂടുതല്‍ ഡൗണ്‍ സിന്‍ഡ്രത്തിന് മുഖ്യകാരണം

By: Web Desk | Monday 12 March 2018 11:41 AM IST


കൊച്ചി:

ഡൗണ്‍ സിന്‍ഡ്രത്തോടെ ജനിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ശിശുരോഗ വിദഗ്ദ്ധരുടെ സംഘടനയായ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെയും (ഐഎപി) ഡൗണ്‍ സിന്‍ഡ്രം ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ കേരള സ്റ്റേറ്റ് ഡൗണ്‍ സിന്‍ഡ്രം സപ്പോര്‍ട്ട് ഗ്രൂപ് രൂപീകരിച്ചു.

അമ്മമാരുടെ പ്രായകൂടുതലയാണ് ഡൗണ്‍ സിന്‍ഡ്രം ബാധിതരായ കുഞ്ഞുങ്ങളുണ്ടാകാന്‍ മുഖ്യകാരണമെന്ന് ഇടപ്പള്ളി അമൃത ആശുപത്രിയിലെ ഡോ ഷീല നമ്പൂതിരി ചൂണ്ടിക്കാട്ടി. 20 വയസ്സുള്ള അമ്മമാരില്‍ 1500 ല്‍ ഒരാള്‍ക്ക് എന്ന തോതില്‍ ഡൗണ്‍ സിന്‍ഡ്രം ബാധിതരായ കുട്ടികള്‍ ജനിക്കുമ്പോള്‍ 41 വയസ്സു പ്രായമായ അമ്മമാരില്‍ ഇത് 85ല്‍ ഒന്ന് എന്ന തോതിലാണെന്ന് ഡോ. ഷീല നമ്പൂതിരി പറഞ്ഞു. ഡൗണ്‍ സിന്‍ഡ്രത്തോടെ ജനിക്കുന്നവരില്‍ 40 ശതമാനം കുട്ടികളിലും ഹൃദയ തകരാറുകള്‍ കണ്ടുവരുന്നതായി ഡോ. വി.എച്ച്. ശങ്കര്‍ ചൂണ്ടിക്കാട്ടി. 60 ശതമാനം കുഞ്ഞുങ്ങള്‍ക്കും കേള്‍വി തകരാര്‍ ഉണ്ടാകാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നവജാത ശിശുക്കളില്‍ 800ല്‍ പേരില്‍ ഒരാള്‍ എന്ന തോതില്‍ ഡൗണ്‍ സിന്‍ഡ്രം കണ്ടുവരുന്നതായും ഡൗണ്‍ സിന്‍ഡ്രം ടെസ്റ്റ് ചെയര്‍മാന്‍ ഡോ. ഷാജി തോമസ് ജോണ്‍ പറഞ്ഞു.
സമ്മേളനം നടന്‍ ക്യാപ്റ്റന്‍ രാജു ഉദ്ഘാടനം ചെയ്തു.

ഐഎപി സംസ്ഥാന പ്രസിഡന്റ് ഡോ മുഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ എം നാരായണന്‍, ഡോ ഷാജി തോമസ് ജോണ്‍, ഡോ മുഹമ്മദ് ഇസ്മയില്‍, ഡോ റോഹിന്‍ ഏബ്രഹാം, റിന്‍സി ജോസഫ്, ടി നാസര്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. വിവിധ ജില്ലകളില്‍ നിന്നുള്ള ഡൗണ്‍ സിന്‍ഡ്രം സപ്പോര്‍ട്ട് ഗ്രൂപ്പുകളെ പ്രതിനിധികരീച്ച് 150 ഓളം രക്ഷിതാക്കളും ശിശുരോഗ വിദഗ്ദ്ധരും പങ്കെടുത്തു.

Related News