പാലോട്:രക്തബന്ധങ്ങളെക്കാൾ കൂടുതൽ സ്വത്തിനും പണത്തിനും പ്രാധാന്യം നൽകുന്നവർ. അത്തരക്കാർക്ക് അച്ഛനും അമ്മയും സഹോദരങ്ങളുമെല്ലാം ഒരു ഭാരമാണ്. അത്തരത്തിൽ സ്വത്തെല്ലാം നൽകി കഴിഞ്ഞപ്പോൾ വീട്ടുകാർക്ക് ഭാരമായ ഒരമ്മയുടെ കരളലിയിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.പാപ്പനംകോട് വെങ്കിടഗിരിയിലെ വീട്ടിലാണ് 80 വയസ്സു വരുന്ന തങ്കമ്മ മകൾക്ക് എഴുതിക്കൊടുത്ത വീടിന്റെ ചായ്പ്പിൽ ആക്രിസാധനങ്ങൾക്കൊപ്പം ഉടുതുണിക്ക് മറു തുണിയില്ലാതെ കിടക്കുന്നത്.
you may also like this video
ഭവന സന്ദർശനത്തിന് പാപ്പനംകോട് റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് തങ്കമ്മയുടെ ഈ ദുരവസ്ഥ കണ്ടത്.തുടർന്ന് റസിഡൻസ് അസോസിയേഷൻ ഇടപെട്ട് പൊലീസ് സഹായത്തോടെ പ്രാഥമിക ചികിത്സ നൽകി. തുടർ ചികിത്സയും മറ്റ് സൗകര്യങ്ങളും ഒരുങ്ങുന്നുണ്ട്. തങ്കമ്മ കഴിയുന്ന ചായ്പ്പിനരികിൽ ആൾമറയില്ലാത്ത ഒരു കിണറുമുണ്ട്. വസ്ത്രംപോലുമില്ലാതെയാണ് കിടന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ചികിത്സ ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിനോട് അഭ്യർഥിച്ചതായും വീട്ടിലെത്തി ചികിത്സ നൽകുമെന്നും വീടിനുള്ളിൽ കിടത്താൻ മകൾക്ക് നിർദേശം നൽകിയെന്നും, തുടർ നിരീക്ഷിണം ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.