പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു

Web Desk
Posted on December 07, 2019, 9:28 pm
രാമനാട്ടുകര: രാമനാട്ടുകര നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിലും കൂൾബാറുകളിലും പരിശോധന നടത്തി പഴകിയതും  ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു.  വൃത്തിഹീനമായി പ്രവർത്തിക്കുന്ന  സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികളും  സ്വീകരിച്ചു.
ഹോട്ടലുകളിൽ നിന്ന് പഴകിയ ചോറ്, ചിക്കൻ പൊരിച്ചത്, മസാലക്കൂട്ടുകറികൾ, ചെമ്മീൻ പൊരിച്ചത്, ചപ്പാത്തി, തൈര് ഇവയാണ് പിടിച്ചെടുത്തു നശിപ്പിച്ചത്. പരിശോധനയിൽ പി പി സുരേഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇ രൂപേഷ് , അവശ്യ സേവന  തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. പരിശോധന തുടരുമെന്നും ന്യൂനത പരിഹരിക്കാതെ കച്ചവടം നടത്തുന്ന  സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദു ചെയ്യുന്നതൾപ്പടെയുള്ളയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി പി ജെ ജസീത അറിയിച്ചു.