കോഴിക്കോട് 65കാരിയെ ബോധരഹിതയാക്കി മോഷണം

Web Desk

കോഴിക്കോട്

Posted on July 02, 2020, 6:53 pm

കോഴിക്കോട്ട് മുക്കത്ത് സ്ത്രീയെ ബോധരഹിതയാക്കി കവര്‍ച്ച. മുത്തോരി സ്വദേശിനിയായ യശോദയാണ് ആക്രമത്തിന് ഇരയായത്. ഓട്ടോറിക്ഷയില്‍ കയറിയതിന് പിന്നാലെയാണ് അക്രമത്തിന് ഇരയായത്.

മോഷണം നടത്തിയതിനു ശേഷം സ്ത്രീയെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ശരീരത്തില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍, ഫോണ്‍, അടക്കം എല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യശോദ, മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.

ENGLISH SUMMARY: old lady attacked for rob­bery

YOU MAY ALSO LIKE THIS VIDEO