പഴയകാല ചലച്ചിത്ര നടി ജമീല മാലിക് (72) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം പാലോട് പൂന്തുറയിലെ ബന്ധു വീട്ടില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍. പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിക്കാന്‍ പോയ ആദ്യ മലയാളി പെണ്‍കുട്ടിയായിരുന്നു ജമീല. എസ്എസ്എല്‍സി പഠനത്തിനു ശേഷം 16 ാം വയസിലാണ് പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുന്നത്. നിരവധി സിനിമകളിലും ദൂരദര്ശന് പരമ്പരകളിലും അഭിനയിച്ചു. റേഡിയോ നാടക രചയിതാവായിരുന്നു.
കോണ്‍ഗ്രസ് നേതാവും മുനിസിപ്പല്‍ കൗണ്‍സിലറുമായിരുന്ന കൊല്ലം ജോനകപ്പുറത്ത് മാലിക് മുഹമ്മദിന്റേയും തങ്കമ്മയുടേയും മകളായി ജനിച്ചു. 1973ൽ പുറത്തിറങ്ങിയ “റാഗിംഗ്” ആയിരുന്നു ആദ്യത്തെ സിനിമ. പാണ്ഡവപുരം, ആദ്യത്തെ കഥ, രാജഹംസം, ലഹരി തുടങ്ങി ഏതാനും ചിത്രങ്ങളില്‍ നായികയായി. വിന്‍സെന്റ്, അടൂര്‍ ഭാസി, പ്രേംനസീര്‍, രാഘവന് എന്നിവരോടൊത്ത് അഭിനയിച്ചിട്ടുണ്ട്.
ലക്ഷ്മി, അതിശയരാഗം എന്നീ തമിഴ് ചിത്രങ്ങളിലും നായികയായി. “നദിയെ തേടിവന്ന കടല്‍” എന്ന സിനിമയില്ജയലളിതയോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷാപടങ്ങളിലായി അമ്ബതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ദൂരദര്‍ശന്റെ സാഗരിക, കയര്‍, മനുഷ്യബന്ധങ്ങള്‍ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. നിരവധി ഹിന്ദി ചിത്രങ്ങള്‍ക്ക് ഡബ്ബുചെയ്തിട്ടുണ്ട്. 1983ല്‍ വിവാഹിതയായെങ്കിലും ഒരു വര്‍ഷത്തിനുശേഷം ബന്ധം വേര്‍പിരിഞ്ഞു. അന്‍സര്‍ മാലിക് ആണ് മകന്.
English Summary: Old malayalam film actress jameela malik passed away
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.