Web Desk

കോട്ടയം

January 21, 2021, 6:41 pm

മുണ്ടക്കയത്തെ വൃദ്ധന്റെ മരണം; മകൻ കസ്റ്റഡിയിൽ

Janayugom Online

കോട്ടയം മുണ്ടക്കയത്ത് മകൻ പൂട്ടിയിട്ട് അച്ഛൻ മരിച്ച സംഭവത്തില്‍ മകൻ റെജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ പൊലീസ് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. റെജികുമാര്‍ അച്ഛനെ ശരിയായ രീതിയില്‍ പരിചരിക്കാത്തതു കൊണ്ടാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസമാണ് മുണ്ടക്കയത്തെ വൃദ്ധ ദമ്പതികളോട് മകൻ കാണിച്ച ക്രൂരത പുറം ലോകമറിയുന്നത്. ദിവസങ്ങളോളമാണ് ഭക്ഷണവും മരുന്നും നല്‍കാതെ മകൻ മാതാപിതാക്കളെ മുറിയ്ക്കുളളില്‍ പൂട്ടിയിട്ടിരുന്നത്. വീട്ടിലെയ്ക്ക് അയല്‍വാസികള്‍ വരാതെയിരിക്കാൻ കാവലിനായി നായയെയും നിര്‍ത്തിയിരുന്നുവെന്ന് നാട്ടുക്കാര്‍ പറഞ്ഞു.

പൊടിയന്റെ മരണം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആന്തരികായവങ്ങള്‍ ചുരുങ്ങിയ നിലയിലായിരുന്നെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. മരണ കാരണം പട്ടിണി കിടന്നതാണോ എന്നറിയുന്നതിന് വേണ്ടി ആന്തരികാവയവങ്ങള്‍ രാസ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ENGLISH SUMMARY: old man death in mundakkayam; son under police custody

YOU MAY ALSO LIKE THIS VIDEO