കെട്ടിടത്തിന് മുകളില്‍ കുടുങ്ങിപ്പോയ പൂച്ചയെ രക്ഷിക്കുന്ന വൃദ്ധന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഷീറ്റുകൊണ്ടുള്ള മേൽക്കൂരയുള്ള കെട്ടിടത്തിന്റെ മുകളിലാണ് പൂച്ച കുടുങ്ങിപ്പോയത്. ഇറങ്ങാന്‍ കഴിയാതെ നിന്ന പൂച്ചയെ ആരും തന്നെ രക്ഷിക്കാൻ എത്തിയിരുന്നില്ല. അപ്പോഴാണ് ഒരു കസേര എടുത്തുയർത്തി വൃദ്ധൻ പൂച്ചയെ സഹായിച്ചത്.
https://www.facebook.com/AliKayMeme/videos/735656543589616/
വീഡിയോ പകർത്തിയവർ ഇത് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. ആയിരക്കണക്കിന് പേരാണ് വൃദ്ധന്റെ പ്രവർത്തിയെ അഭിനന്ദിച്ചത്. ഇതുവരെ പതിനൊന്ന് ലക്ഷം പേരാണ് വീഡിയോ കണ്ടു കഴിഞ്ഞത്. അലീസ് ഡയറി എന്ന പേജിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
English summary: Old man rescues cat trapped on top of building.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.