വില്ലേജ് ഓഫീസിനു തീയിട്ട വയോധികനെ അറസ്റ്റുചെയ്തു

Web Desk
Posted on May 14, 2018, 12:46 pm

എറണാകുളം: പിറവം മണ്ഡലത്തിലെ ആമ്പലൂരിൽ വില്ലേജ് ഒാഫീസിനു തീയിട്ടു. ഭൂമി സംബന്ധിച്ച തർക്കം പരിഹരിക്കുന്നതിനായി വില്ലേജ് ഓഫീസിലെത്തിയ മധ്യവയസ്ക്കൻ പെട്രോൾ ഉപയോഗിച്ച് ഓഫീസിൽ തീയിടുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട്  ചക്കാലക്കൽ രവി (69)നെ മുളന്തുരുത്തി പോലീസ് അറസ്റ്റുചെയ്തു. ഇന്ന് പത്തുമണിയോടെ ഓഫീസ് അടിച്ചുവാരാൻ തുടങ്ങുമ്പോൾ പെട്രോൾ ക്യാനുമായി അകത്തുകയറിയ രവി പെട്രോൾ ഫയലുകൾക്ക് മുകളിൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ പടരുന്നതിന് മുൻപ് ജീവനക്കാരടക്കമുള്ളവർ  ചേർന്ന്‌ തീ കെടുത്തി. ഏതാനും അപേക്ഷകൾ  കത്തിപോയതായി ജീവനക്കാർ പറഞ്ഞു.  റീ സർവെ  സംബന്ധിച്ച തർക്കം തീർക്കുന്നതിനായി രവിയുടെ സ്ഥലത്തു കഴിഞ്ഞ ആഴ്ച സർവ്വേ ജീവനക്കാർ പോയിരുന്നു. വില്ലേജ് ഓഫീസിൽ പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ ആയിരുന്നില്ല രവിയുടേതെന്ന് ജീവനക്കാർ പറയുന്നു. താലൂക് സർവ്വേ ഓഫീസിൽ നിന്ന് മാത്രമേ പ്രശ്ന പരിഹാരം ഉണ്ടാകുവെന്ന് പറഞ്ഞ ഉടൻ തീ കത്തിക്കുകയാണ് രവി ചെയ്തതെന്നും ജീവനക്കാർ  പറഞ്ഞു.