നിങ്ങൾ എസ്ബിഐയുടെ ഈ എടിഎം കാർഡാണോ ഉപയോഗിക്കുന്നത്, എങ്കിൽ ഇതാ ഒരു മുന്നറിയിപ്പ്

Web Desk
Posted on December 02, 2019, 5:07 pm

ന്യൂഡൽഹി:എസ്ബിഐയുടെ പഴയ മാഗ്നറ്റിക്ക് സ്ട്രിപ്പുള്ള എടിഎം കാര്‍ഡ് ഇപ്പോഴും ഉപയോഗിക്കുന്നവർക്ക് അവ മാറ്റുന്നതിന് ഒരവസരം കൂടി. താമസിയാതെ ബാങ്കുകൾ പഴയ എടിഎം കാർഡുകളുടെ സേവനം പൂർണ്ണമായും അവസാനിപ്പിക്കാൻ പോകുന്നതിന്റെ മുന്നോടിയായാണ് ഈ അറിയിപ്പ്. 2019 ഡിസംബര്‍ 31നകം പഴയ കാര്‍ഡുകള്‍ മാറ്റണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. പകരം ചിപ് ഘടിപ്പിച്ച കാര്‍ഡുകള്‍ ലഭിക്കും. ഓണ്‍ലൈന്‍ വഴിയോ ബാങ്കിന്റെ നിങ്ങളുടെ ശാഖയിലെത്തിയോ പുതിയ കാര്‍ഡിനായി അപേക്ഷിക്കാം.https://twitter.com/TheOfficialSBI

ആര്‍ബിഐയുടെ നിര്‍ദേശപ്രകാരം പഴയ കാര്‍ഡുകള്‍ക്കുപകരം ചിപ് കാര്‍ഡുകള്‍ ബാങ്കുകള്‍ നേരത്തതന്നെ വിതരണം ചെയ്തിരുന്നു. ഇനിയും പുതിയ കാര്‍ഡുകള്‍ വാങ്ങാത്തവര്‍ക്കാണ് സമയം നീട്ടിനല്‍കിയിട്ടുള്ളത്. സൗജന്യമായാണ് പുതിയ കാര്‍ഡ് നല്‍കുക. പുതിയ കാര്‍ഡിന് ചാര്‍ജ് ഈടാക്കിയിട്ടുണ്ടെങ്കില്‍ തെളിവുസഹിതം ഇക്കാര്യമറിയിച്ചാല്‍ പണം തിരിച്ചുനല്‍കുമെന്നും എസ്ബിഐ ട്വീറ്റ് ചെയ്തു.ഓണ്‍ലൈന്‍വഴി അപേക്ഷിക്കുമ്പോള്‍ നിങ്ങളുടെ വിലാസം പരിശോധിക്കണം. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍മാത്രമേ കാര്‍ഡ് തപാലില്‍ അയയ്ക്കുകയുള്ളൂ. ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ മൊബൈല്‍ നമ്പറും നല്‍കേണ്ടതുണ്ട്.

you may like this video

ഓൺലൈൻ വഴി അപേക്ഷിക്കാൻ
എസ്ബിഐ വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യുക
ഫോണില്‍ ലഭിച്ച ഒടിപി നല്‍കുക.
അക്കൗണ്ട് തിരഞ്ഞെടുത്ത് പേര് നല്‍കി കാര്‍ഡ് തിരഞ്ഞെടുക്കുക.
ടേംസ് ആന്റ് കണ്ടീഷന്‍സില്‍ ക്ലിക്ക് ചെയ്ത് സബ്മിറ്റ് ചെയ്യുക.
അങ്ങനെ ചെയ്താല്‍, 7–8 ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ കാര്‍ഡ് ലഭിക്കുമെന്ന അറിയിപ്പ് സ്‌ക്രീനില്‍ തെളിയും.
റിക്വസ്റ്റ് എടിഎം/ഡെബിറ്റ് കാര്‍ഡ് വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക.