Web Desk

തിരുവനന്തപുരം

January 09, 2021, 4:31 pm

തിരുവനന്തപുരത്ത് വൃദ്ധയെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Janayugom Online

തിരുവനന്തപുരം തിരുവല്ലയില്‍ വൃദ്ധയെ വീടിനുളളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 78 വയസുളളജാൻ ബീവിയെയാണ് മരിച്ചത്. വൃദ്ധയുടെ മരണം കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് തിരുവല്ലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്ത്രീയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നു. വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധക്ക് അയല്‍വാസിയായ ഒരു സ്ത്രീയാണ് സഹായത്തിനുണ്ടായിരുന്നത്. വൃദ്ധയെ അബോധാവസ്ഥയില്‍ കണ്ട വിവരം അയല്‍വായിയായ വൃദ്ധയാണ് പൊലീസിനെ അറിയിച്ചത്.

ENGLISH SUMMARY: old women found dead in trivandrum

YOU MAY ALSO LIKE THIS VIDEO