30അടിയോളം ആഴമുള്ള കിണറില്‍ വീണ വൃദ്ധയെ രക്ഷപ്പെടുത്തി

Web Desk
Posted on December 05, 2018, 6:28 pm

തൊടുപുഴ : 30 അടിയോളം ആഴമുള്ള കിണറ്റില്‍ വീണ വൃദ്ധയായ സ്ത്രീയെ
അഗ്നിശമനസേന വിഭാഗം രക്ഷപ്പെടുത്തി. ആലക്കോട് ഇന്നലെ രാവിലെ 11
മണിയോടെയായിരുന്നു സംഭവം. ആലക്കോട് കിഴക്കേക്കര വീട്ടില്‍
മേരിക്കുട്ടി(75)ആണ്് അപകടത്തില്‍പ്പെട്ടത്്. പശുവിന് പുല്ലു
മുറിക്കുന്നതിനിടയില്‍ കാല്‍വഴുതി വീണതാണെന്നാണ് വൃദ്ധ പറയുന്നത്.
30അടിയോളം ആഴമുള്ള കിണറില്‍ 10 അടിയോളം വെള്ളവുമുണ്ടായിരുന്നു.
മോട്ടോറിന്റെ ഹോസില്‍ പിടിച്ച് നിന്നതിനാല്‍ മറ്റ് അപകടങ്ങള്‍
ഒഴിവാകുകയായിരുന്നു. തൊടുപുഴയില്‍ നിന്നെത്തിയ അഗ്നിശമനസേനാ വിഭാഗം
റോപ്പും നെറ്റുമുപയോഗിച്ച് 20 മിനിറ്റോളം പ്രയത്‌നിച്ചാണ് ഇവരെ
പുറത്തെത്തിച്ചത്. അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി പി കരുണാകരപ്പിള്ളയുടെ
നേതൃത്വത്തിലുള്ള 7അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം
നല്‍കിയത്.