ഒല്ലൂർ എസ്എച്ച്ഒക്ക് കുത്തേറ്റ സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപിച്ച അനന്തു മാരിക്കെതിരെയാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കത്തി ഉപയോഗിച്ച് കുത്തി എന്നാണ് എഫ്ഐആറിൽ പറയുന്നത്. എസ്എച്ച്ഒ ഫർഷാദിനാണ് നെഞ്ചിലും വലതു കൈയിലും കുത്തേറ്റത് ഹർഷാദ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നാലോടെയാണ് പടവരാടിലെ കള്ളുഷാപ്പില്‍ മാരി എന്ന് വിളിക്കുന്ന അനന്തുവും ഷാപ്പിലെത്തിയ മറ്റൊരാളുമായി തര്‍ക്കം ഉണ്ടാകുകയും ഇയാളെ അനന്തു ആക്രമിക്കുകയും ചെയ്തു. ഈ വിവരം സ്റ്റേഷനില്‍ അറിയിച്ചതനുസരിച്ച് അനന്തുവിനെ പിടികൂടാന്‍ സിഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തി. അഞ്ചേരി അയ്യപ്പന്‍ കാവിന് അടുത്തുള്ള കോഴിഫാം പരിസരത്ത് ഇയാൾ ഉള്ളതായി വിവിരം ലഭിച്ചതോടെ, അവിടെ എത്തിയ പൊലീസ് സംഘത്തെ കണ്ടതോടെ അനന്തു കത്തി എടുത്ത് വീശുകയായിരുന്നു. എസ്എച്ച്ഒയുടെ ചുമലിലും കൈയ്ക്കും കുത്തേറ്റു. കൂടാതെ സിപിഒ വീനിതിനും പരിക്കേറ്റു. എസ്എച്ച്ഒ അതിസാഹസികമായി പ്രതിയെ കീഴടക്കി സ്റ്റേഷനില്‍ എത്തിച്ച ശേഷമാണ് ആശുപത്രിയിലേക്ക് പോയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.