29 March 2024, Friday

Related news

March 27, 2024
February 22, 2024
February 21, 2024
February 19, 2024
February 17, 2024
December 22, 2023
December 19, 2023
December 18, 2023
December 15, 2023
December 15, 2023

അര്‍ജുന അവാര്‍ഡ് നിഷേധിച്ചതിനെതിരെ ഒളിമ്പ്യനും മലയാളി ട്രിപ്പിള്‍ ജംബ് താരവുമായ രഞ്ജിത് മഹേശ്വരി ഹൈക്കോടതിയില്‍

Janayugom Webdesk
കൊച്ചി
December 4, 2021 5:31 pm

അര്‍ജുന അവാര്‍ഡ് നിഷേധിച്ചതിനെതിരെ ഒളിമ്പ്യനും മലയാളി ട്രിപ്പിള്‍ ജംബ് താരവുമായ രഞ്ജിത് മഹേശ്വരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന പേരിലാണ് അവാര്‍ഡ് നിഷേധിച്ചത്. ചടങ്ങിന് മുൻപ്  പിന്മാറാന്‍ കായിക വകുപ്പ് സെക്രട്ടറി ആവശ്യപ്പെട്ടെന്നും ഹര്‍ജിയില്‍ പറയുന്നു. 2013ല്‍ തന്നെ അര്‍ജുന അവാര്‍ഡിനായി പരിഗണിച്ചിരുന്നു. രാഷ്ട്രപതി ഭവനില്‍ അവാര്‍ഡ് ദാന ചടങ്ങ് നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപാണ് പങ്കെടുക്കേണ്ടെന്ന് കേന്ദ്ര കായിക മന്ത്രാലയത്തില്‍ നിന്ന് അറിയിപ്പ് കിട്ടിയത്.

2008ല്‍ നടത്തിയ പരിശോധനയില്‍ താന്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി വ്യക്തമാക്കുന്ന ഫലം കൈവശമുണ്ടെന്നാണ് കേന്ദ്ര കായിക വകുപ്പ് പറഞ്ഞത്. എന്നാല്‍, അതേകുറിച്ച്‌ തനിക്ക് യാതൊരു അറിവുമില്ല. പിന്നീട് അര്‍ജുന അവാര്‍ഡിനായി തന്നെ പരിഗണിച്ചിട്ടില്ല. കേന്ദ്ര കായിക വകുപ്പ് പുറത്തിറക്കിയ ഉത്തേജ മരുന്ന് ഉപയോഗിച്ചവരുടെ പട്ടികയിലും തന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. കഴിഞ്ഞ വര്‍ഷം കായിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. എന്നാല്‍, തനിക്ക് അര്‍ഹതപ്പെട്ട 2013ലെ അര്‍ജുന അവാര്‍ഡ് ഇതുവരെ ലഭിച്ചിട്ടില്ല. ഇത് ലഭിക്കാന്‍ വേണ്ട നടപടികള്‍ കോടതി സ്വീകരിക്കണം. പൊതുസമൂഹത്തില്‍ താന്‍ ഇപ്പോഴും അപമാനിതനായി നില്‍കുകയാണെന്നും ഹര്‍ജിയില്‍ രഞ്ജിത് മഹേശ്വരി ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി അര്‍ജുന അവാര്‍ഡ് നിഷേധിച്ച വിഷയത്തില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

eng­lish sum­ma­ry; Olympian and Malay­alee triple jumper Ran­jith Mahesh­wari in High Court against denial of Arju­na Award

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.