Web Desk

July 11, 2021, 1:01 pm

ഒളിമ്പ്യൻ മയൂഖ ജോണിക്ക് വധഭീഷണി

Janayugom Online

സുഹൃത്തിന്റെ പീഡനക്കേസുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് ഒളിമ്പ്യന്‍ മയൂഖ ജോണിക്ക് വധഭീഷണി. മയൂഖയുടെ കുടുംബത്തെ ഇല്ലാതാക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് ഊമക്കത്ത്. 

കേസുമായി മുന്നോട്ട് പോയാല്‍ ഭര്‍ത്താവിനേയും കുഞ്ഞിനേയും അടക്കം അപകടപ്പെടുത്തുമെന്നാണ് കത്തില്‍ പറയുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങളും ഊമക്കത്തില്‍ ഉണ്ട്. മയൂഖാ ജോണി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
eng­lish summary;Olympian Mayu­ka John­ny receives death threat
you may also like this video;