September 28, 2022 Wednesday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

കൊറോണയെ ജയിച്ചാൽ ഒളിമ്പിക്സ്!

Janayugom Webdesk
ടോക്കിയോ
April 30, 2020 12:11 pm

കൊറോണ വൈറസ് മഹാമാരിക്ക് ശമനമുണ്ടായിട്ടില്ലെങ്കിൽ അടുത്ത വർഷം ടോക്കിയോ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുക അസാധ്യമാണെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബേ വ്യക്തമാക്കി. കൊറോണ വൈറസ് വ്യപനം ലോകമെമ്പാടും വ്യപകമാകുന്നതിനെ തുടർന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ജാപ്പനീസ് സർക്കാരും 2021 ജൂലൈ മാസത്തിലേക്ക് ഗെയിംസുകള്‍ മാറ്റിവച്ചു. പകർച്ചവ്യാധിയുടെ ലോകമെമ്പാടുമുള്ള അണുബാധ നിരക്ക് ഉയരുന്നതും വിദഗ്‌ദ്ധർക്ക് ഇതുവരെ ഇതിനുള്ള പ്രതിവിധിയായി ഒരു വാക്സിൻ കണ്ടെത്താന്‍ കഴിയാത്തതുമാണ് ഗെയിമ്സിന്റെ ഭാവി അനിശ്ചിതത്വത്തിൽ ആക്കിയിരിക്കുന്നത്. ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസ് പൂർണ്ണ രൂപത്തിൽ നടത്തണമെന്നാണ് ജാപ്പനീസ് സർക്കാറിന്റെ ആഗ്രഹം. അതിൽ അത്‌ലറ്റുകൾക്കും കാണികൾക്കും ഒരുപോലെ സുരക്ഷിതമായി പങ്കെടുക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ മഹാമാരി അടങ്ങിയിട്ടില്ലെങ്കിൽ ഗെയിംസിനെ ഇത്രയും പൂർണ്ണമായ രൂപത്തിൽ നടത്തുക അസാധ്യമാണെന്ന് അബേ പറഞ്ഞു. പകർച്ചവ്യാധി തടയാൻ സാധിക്കാത്തതിനാൽ അടുത്ത വർഷം ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ രാജ്യത്തിനു കഴിയുമോ എന്ന പ്രതിപക്ഷാംഗത്തിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. “ഇപ്പോൾ നമ്മൾ അഭിമുഖീകരിക്കേണ്ടത് പകർച്ചവ്യാധിക്കെതിരെ നീണ്ടുനിൽക്കുന്ന പോരാട്ടത്തിന് നാം ധൈര്യപ്പെടണം. ഐ‌ഒ‌സി, ടോക്കിയോ സംഘാടക സമിതി, ടോക്കിയോ ഗുർ‌നെറ്റോറിയൽ സർക്കാർ എന്നിവരുമായി ഞങ്ങൾ ഇതുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും,” അബേ പറഞ്ഞു. കൊറോണ വൈറസ് പാൻഡെമിക്കെതിരായ പോരാട്ടത്തിൽ ലോകം വിജയിച്ചതായി കാണിക്കുന്ന തരത്തിലാവണം ജപ്പാനിൽ ഒളിമ്പിക്സിനു തിരിതെളിയേണ്ടതെന്നും അല്ലാത്തപക്ഷം ഗെയിംസ് നടത്തുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021 ൽ ഗെയിംസ് നടക്കാൻ കഴിയുന്നില്ലെങ്കിൽ അവ ഒഴിവാക്കുമെന്ന് ടോക്കിയോ 2020 പ്രസിഡന്റ് യോഷിരോ മോറി കഴിഞ്ഞ ദിവസം നിക്കാൻ സ്പോർട്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജപ്പാൻ മെഡിക്കൽ അസോസിയേഷൻ (ജെഎംഎ) മേധാവി യോഷിതാകെ യോകോകുരയും ഈ അഭിപ്രായവുമായി രംഗത്ത് വന്നിരുന്നു.

Eng­lish Sum­ma­ry: Olympics after corona

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.