കൊറോണ ഭീതിയിൽ കടുത്ത അനിശ്ചിതത്വം നിലനിൽക്കെ ജപ്പാനിലെത്തി. നിശബ്ദമായ സ്വീകരണമാണ് രാജ്യത്ത് ദീപശിഖയ്ക്ക് ലഭിച്ചത്. 2011 ലെ ഭൂകമ്പം, സുനാമി, ആണവ മാന്ദ്യം എന്നിവയ്ക്ക് ശേഷം രാജ്യത്തിന്റെ പുനരുജ്ജീവനത്തെ പ്രദർശിപ്പിക്കുന്നതിനായി “റിക്കവറി ഒളിമ്പിക്സിന്റെ” ഭാഗമായി വേദിയൊരുക്കുന്ന മിയാഗി പ്രവിശ്യയിലെ മാറ്റ്സുഷിമ എയർ ബേസിലേക്ക് അധികം ആരവങ്ങളോ കരഘോഷങ്ങളുടെ അകമ്പടിയോയില്ലാതെ ഒരു പ്രത്യേക ചാർട്ടർ വിമാനത്തിൽ അഗ്നിജ്വാല ജപ്പാനിൽ പറന്നിറങ്ങി.
മുൻ ജാപ്പനീസ് ഒളിമ്പ്യന്മാരായ സൗറി യോഷിഡയും തഡാഹിരോ നോമുറയും വിമാനത്തിൽ നിന്ന് തീജ്വാലയുമായി ഏതാനും ചില അതിഥികള്‍ക്കിടയിലൂടെ ചെറി പുഷ്പത്തിന്റെ ആകൃതിയിലുള്ള ഒരു കോൾഡ്രണിലേക്ക് കൊണ്ടുപോയി. പതിനായിരത്തോളം പേരെ കൊന്ന വൈറസുമായി ലോകം പോരാടുമ്പോൾ ചടങ്ങുകളിൽ പോലും ആഘോഷങ്ങളും മറ്റും മാറ്റി നിർത്തി. കൂടുതൽ സുരക്ഷയുടെ ഭാഗമായി ദീപശിഖയെ സ്വാഗതം ചെയ്യാനിരുന്ന 200 ഓളം കുട്ടികളെ ചടങ്ങുകളിൽ നിന്നും മാറ്റി നിർത്തി.
ചീഫ് ഓർഗനൈസർ യോഷിരോ മോറിയുടെ പ്രസംഗത്തിനുശേഷം, മുൻ ഒളിമ്പ്യന്മാർ ദീപശിഖ തെളിയിച്ചു. ജപ്പാനിലെ ചെറി പുഷ്പത്തെ പ്രതിനിധീകരിക്കുന്ന വിധത്തിലാണ് ദീപശിഖ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാർച്ച് 26 നാണ് യഥാർത്ഥ ദീപശിഖ പ്രയാണം ഫുകുഷിമയിലെ ജെ-വില്ലേജ് സ്പോർട്സ് കോംപ്ലക്‌സിൽ നിന്ന് ആരംഭിക്കും.
ഒളിമ്പിക്സിന് മുന്നിലുള്ള ഏറ്റവും വലിയ ചടങ്ങാണ് ദീപശിഖ പ്രയാണം. അത് എന്തു വിലകൊടുത്തും നടപ്പിലാക്കേണ്ടത് ഞങ്ങൾക്ക് വളരെ പ്രധാനമാണ് എന്ന് ടോക്കിയോ ഒളിമ്പിക്സ് 2020 സിഇഒ തോഷിരോ മ്യൂട്ടോ ചടങ്ങിന് മുന്നോടിയായി പറഞ്ഞു. ജൂലൈ 24 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി കൊറോണയുമായി ബന്ധപ്പെട്ട ആശങ്കയകറ്റി അവബോധവും ആവേശവും വളർത്തുന്നതിനു ജനങ്ങളെ സജ്ജരാക്കാൻ എന്തുചെയ്യുമെന്ന ആശങ്കയിലാണ് സംഘാടകർ.
ദീപശിഖയുമായുള്ള യാത്രയിൽ റോഡരികിൽ നിന്ന് കാണികൾ കൂട്ടംകൂടുന്നത് ഒഴിവാക്കാൻ” ആരാധകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അമിതമായ തിരക്ക് ഉണ്ടായാൽ പരിപാടികളിൽ മാറ്റം വരുത്താമെന്ന് സംഘാടകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദീപശിഖയുമായുള്ള യാത്രകളിൽ പൊതുജനങ്ങള്‍ പങ്കെടുക്കരുത് എന്നു നിർദ്ദേശം നൽകിയിട്ടുണ്ട്. ദീപശിഖയേന്തുന്നവർ റിലേയിൽ പങ്കെടുക്കുന്നതിന് മുമ്പ് താപനില പരിശോധിക്കും, ഇത് ടോക്കിയോയിൽ പ്രവേശിക്കുന്നതിന് മുമ്പ് 121 ദിവസകൊണ്ട് ജപ്പാനിലെ എല്ലാ ഭാഗങ്ങളും സന്ദർശിക്കും
ഗ്രീസിൽ നിന്ന് ദീപശിഖ കൊളുത്തുന്ന ചടങ്ങിനും വൈറസ് മങ്ങലേൽപ്പിച്ചിരുന്നു. കാണികള്‍ ആരുംതന്നെ ഒളിമ്പിക്സിന്റെ പരാമ്പര്യം പറയുന്ന ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. ടോക്കിയോയിൽ നിന്നെത്തിയ ഒരു പ്രതിനിധി സംഘം മാത്രമാണ് പുരാതന ഒളിമ്പിക്സ് നഗരത്തിലെ അതിപ്രധാന ചടങ്ങിനു സാക്ഷ്യം വഹിക്കാൻ ഉണ്ടായിരുന്നുള്ളു. സ്പാർട്ട നഗരത്തിൽവച്ച് ഹോളിവുഡ് നടൻ ജെറാർഡ് ബട്‌ലർ ഒരു കോൾഡ്രൺ കത്തിക്കുന്നതിനിടെ അദ്ദേഹത്തിനെ കാണാൻ വലിയ ജനക്കൂട്ടം തടിച്ചുകൂടിയതിനാൽ സംഘാടകർ റിലേ ഒഴിവാക്കാൻ നിർബന്ധിതരായി.യൂറോപ്പിൽ അതിർത്തികൾ അടച്ചതിനാൽ — ദീപശിഖ മറ്റുരാജ്യങ്ങളിലൂടെയുള്ള യാത്ര ഇല്ലാതായി, മുൻ ഒളിമ്പിക് നീന്തൽ താരം നവോകോ ഇമോട്ടോയാണ് ദീപം സംഘാടകര്‍ക്ക് ഔദ്യോഗികമായി കൈമാറിയത്. ദീപശിഖ ജപ്പാനിൽ എത്തിയെങ്കിലും, കൊറോണ മൂലമുണ്ടായ ആശങ്കകള്‍ വര്‍ദ്ധിക്കുകയാണ്. ചില കായികതാരങ്ങൾ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.
ENGLISH SUMMARY: Olympics Deepashikha in japan
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.