November 30, 2022 Wednesday

Related news

August 24, 2022
August 3, 2022
July 31, 2022
May 21, 2022
April 5, 2022
January 23, 2022
December 14, 2021
August 4, 2021
August 1, 2021
July 31, 2021

ഒളിമ്പിക്സ്; ബാഡ്മിന്റണിൽ പി വി സിന്ധുവിന് വിജയത്തുടക്കം

Janayugom Webdesk
ടോക്യോ
July 25, 2021 8:46 am

ടോക്യോ ഒളിമ്പിക്സില്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് വിജയത്തുടക്കം. ആദ്യ റൗണ്ടില്‍ ഇസ്രായേലിന്റെ പൊലികാർപോവയെയാണ് പി വി സിന്ധു തോൽ്പ്പിച്ചത്. 21–7,21–10 എന്ന സ്കോറിനാണ് ജയം. ഒളിമ്പിക്സിന്റെ മൂന്നാം ദിവസത്തിൽ ഷൂട്ടിങ്ങിൽ വനിതകളുടെ ഇന്ത്യക്ക് നിരാശയായിരുന്നു. മനു ഭാക്കറും യശ്വസിനി സിങ് ദേശ്വാളുമാണ് വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ പുറത്തായത്. 

587 പോയന്റുമായി യോഗ്യതാ റൗണ്ടിലെ ഒളിമ്പിക് റെക്കോഡുമായി ചൈനയുടെ ജിയാങ് റാൻസിൻ ഒന്നാമതെത്തി. മത്സരത്തിനിടെ പിസ്റ്റൾ തകരാറിലായതാണ് മനു ഭാക്കറിന് സമയം നഷ്ടപ്പെട്ടുത്തി. മനു ഭാക്കര്‍ രണ്ടിനത്തില്‍ കൂടി മത്സരിക്കും. യോഗ്യതാ റൗണ്ടിൽ 575 പോയന്റോടെ 12-ാം സ്ഥാനത്താണ് മനു ഫിനിഷ് ചെയ്തത്. യശ്വസിനി സിങ് ദേശ്വാൾ 574 പോയന്റോടെ 13-ാം സ്ഥാനത്തെത്തി.

ENGLISH SUMMARY:Olympics; PV Sind­hu starts with a win in badminton
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.