November 29, 2023 Wednesday

Related news

November 28, 2023
November 28, 2023
November 26, 2023
November 26, 2023
November 25, 2023
November 24, 2023
November 24, 2023
November 23, 2023
November 21, 2023
November 20, 2023

കുട്ടിയെ ക്രൂരമായി മര്‍ദിച്ചു; 35 കാരിയായ യുവതിയും കാമുകനായ 19‑കാരനും അറസ്റ്റില്‍

Janayugom Webdesk
കൊല്ലം
June 14, 2023 4:44 pm

അമ്മയും കാമുകനും ചേര്‍ന്ന് കുട്ടിയെ ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ ജോനകപ്പുറം സ്വദേശി നിഷിത (35), ഇവരുടെ കാമുകനായ ജോനകപ്പുറം, തോണ്ടലില്‍ പുരയിടംവീട്ടില്‍ റസൂല്‍ (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു മക്കളുടെ മാതാവായ യുവതി ദിവസങ്ങള്‍ക്കുമുമ്പ് ഇവരെ ഉപേക്ഷിച്ച് റസൂലിനൊപ്പം ഒളിച്ചോടി പോകുകയായിരുന്നു. ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നിട് പിടികൂടുകയും ചെയ്തിരുന്നു.

എന്നാല്‍ യുവാവ് തന്നെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയതാണെന്നു കാട്ടി നിഷിത കോടതിയില്‍നിന്ന് ജാമ്യം നേടി. പിന്നീട് പുറത്തിറങ്ങിയശേഷവും റസൂലുമായി ബന്ധം തുടരുകയായിരുന്നു. ഇതു തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതികള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദിച്ച് അവശനാക്കിയത്.

Eng­lish Sum­ma­ry: oman and her lover arrest­ed for attack­ing child
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.