Web Desk

മസ്‌കറ്റ്

October 28, 2021, 8:28 pm

കോവാക്സിന് അംഗീകാരം നല്‍കി ഒമാൻ

Janayugom Online

ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് അംഗീകാരം നല്‍കി ഒമാന്‍. കോവാക്‌സിന്‍ രണ്ട് ഡോസെടുത്ത ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനി ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഒമാന്‍ ഭരണകൂടം അറിയിച്ചു. ഒമാനിലെ ഇന്ത്യന്‍ എംബിസിയാണ് ഇക്കാര്യം അറിയിച്ചത്. 

ഒമാനില്‍ എത്തുന്നതിന് ചുരുങ്ങിയത് 14 ദിവസം മുമ്പെങ്കിലും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം. ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലമടക്കമുള്ള മറ്റു കോവിഡ് മുന്‍കരുതലുകളും നടപടികളും അതേപടി തുടരും. അംഗീകാരം ലഭിച്ചതോടെ ഇന്ത്യയില്‍ നിന്ന് കോവാക്‌സിന്‍ എടുത്ത് വരുന്ന യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ വേണ്ടിവരില്ല.

Eng­lish Sum­ma­ry : Oman approves Covaxin 

You may also like this video :