കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഒമാൻ. ലെബനൻ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തിയുള്ള ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഉത്തരവ്. 15 ദിവസത്തേക്കുള്ള നിരോധനം ഫെബ്രുവരി 25 വ്യാഴാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വരും.
ടാൻസാനിയ, സിയറ ലിയോൺ, ലെബനൻ, എത്യോപ്യ, ഘാന, നൈജീരിയ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, സുഡാൻ, ഗ്വിനിയ എന്നി രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്കാണ് നിയന്ത്രണം. ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്തുവരുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാര്ക്കും വിലക്ക് ബാധകമാകുന്നത്.
ENGLISH SUMMARY:Oman imposes ban on travelers from 10 countries
You may also like this video