ഇന്ന് 21 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഒമാനില്‍ രോഗം ബാധിച്ചവരുടെ എണ്ണം 252 ആയി. ഇതിനോടകം 57 പേര് രോഗ മുക്തരായി. ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒമാനില്‍ വൈറസ് ബാധയേറ്റവരില്‍ 53 ശതമാനം പേര് പുരുഷന്മാരും 47 ശതമാനം പേര് സ്ത്രീകളുമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ രോഗപകര്‍ച്ചയുടെ നിരക്ക് 60 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, രോഗ വ്യാപനത്തിന്റെ നിരക്ക് കൂടുന്ന സാഹചര്യമാണെങ്കില്‍ മസ്ക്കത്ത് ഗവര്‍ണറേറ്റിലെ മറ്റു പ്രവിശ്യകളും അടച്ചിടുമെന്നും ആരോഗ്യമന്ത്രി ഡോ അഹമ്മദ് മുഹമ്മദ് അല്‍ സൈദി അറിയിച്ചു. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്ന യാത്രാ വിലക്ക് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. റൂവി, ഹാമാരിയ, വാദികബീര്‍, ദാര്‍സൈത്, അല്‍ ബുസ്താന്‍ എന്നിവടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ചെക്ക് പോയിന്റുകളില്‍ സായുധ സേന സൂക്ഷ്മ പരിശോധനകള്‍ ആരംഭിച്ചുകഴിഞ്ഞു.
English Summary: Oman reports new 21 cases in Covid19.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.