16 April 2024, Tuesday

Related news

April 1, 2023
November 29, 2022
May 20, 2022
May 19, 2022
May 3, 2022
April 1, 2022
February 5, 2022
February 5, 2022
February 5, 2022
January 30, 2022

അമരീന്ദറിനെ മാറ്റിയതില്‍ പൊട്ടിത്തെറിച്ച് ഒമര്‍ അബ്ദുള്ള; കോണ്‍ഗ്രസിന് മുന്നറിയിപ്പ്

Janayugom Webdesk
ചണ്ഡീഗഡ്
September 19, 2021 1:57 pm

അമരീന്ദര്‍ സിംഗിനെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ കോണ്‍ഗ്രസിനോട് ചൊടിച്ച് പ്രമുഖ നേതാക്കള്‍. പലരും മാറ്റിയത് അനാവശ്യമായി എന്ന രീതിയിലാണ് പ്രതികരിച്ചിരിക്കുന്നത്. കോണ്‍ഗ്രസിലെ സാഹചര്യം അനുദിനം മോശമായി കൊണ്ടിരിക്കുകയാണെന്ന് ബിജെപി അടക്കമുള്ള നേതാക്കള്‍ കുറ്റപ്പെടുത്തി. ഒമര്‍ അബ്ദുള്ള അതിരൂക്ഷമായിട്ടാണ് കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. അമരീന്ദറിന്റെ രാജി ഭ്രാതൃഹതയാണെന്നാണ് അമരീന്ദര്‍ തുറന്നടിച്ചത്. സാധാരണ നിലയില്‍ കോണ്‍ഗ്രിലെ ഭ്രാതൃഹത്യയെ കുറിച്ച് എനിക്കൊന്നും പറയാനുണ്ടാവുമായിരുന്നു. അവരുടെ പാര്‍ട്ടിയാണ് അത് അവരുടെ കാര്യമാണ്. പക്ഷേ എന്‍ഡിഎയ്ക്ക് പുറത്തുള്ള എല്ലാ പാര്‍ട്ടികളിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ ശേഷിയുള്ളതാണ് അവരെടുക്കുന്ന ഓരോ തീരുമാനമങ്ങളും. അത് പ്രതിപക്ഷ നിരയിലെ ഓരോ പാര്‍ട്ടിയെയും ബാധിക്കും. കാരണം 200 ലോക്‌സഭാ സീറ്റില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ട് പോരാട്ടം നടക്കുന്നുണ്ടെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്നുള്ള അതിരൂക്ഷ വിമര്‍ശനം കോണ്‍ഗ്രസിന് പ്രതിപക്ഷ നിരയില്‍ നിന്ന് ലഭിക്കുന്ന മുന്നറിയിപ്പ് കൂടിയാണ്. പക്ഷേ കോണ്‍ഗ്രസ് ഇപ്പോഴും മാറാന്‍ തയ്യാറായിട്ടില്ല.

 


ഇതുകൂടി വായിക്കൂ: അവശേഷിക്കുന്ന അപ്പക്കഷ്ണങ്ങള്‍ക്കായി കടിപിടി കൂടുന്ന കോണ്‍ഗ്രസ്


 

പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനാണെങ്കില്‍ പഞ്ചാബില്‍ ക്യാപ്റ്റനോളം പോപ്പുലറായിട്ടുള്ള നേതാക്കളില്ല. അതേസമയം ബിജെപിയുടെ ഹരിയാനയിലെ ആഭ്യന്തര മന്ത്രി അനില്‍ വിജും കോണ്‍ഗ്രസിനെതിരെ രംഗത്തെത്തി. നവജ്യോത് സിംഗ് സിദ്ദു എന്ന് കോണ്‍ഗ്രസിലെത്തിയോ, അന്ന് ക്യാപ്റ്റന്റെ വിധി തീരുമാനിക്കപ്പെട്ട് കഴിഞ്ഞുവെന്ന് അനില്‍ വിജ് പറഞ്ഞു. സിദ്ദുവിനെ പോലുള്ളവര്‍ എവിടെ പോകുന്നുവോ ദുരന്തങ്ങള്‍ അവരെ പിന്തുടരുമെന്നും വിജ് പറഞ്ഞു. നേരത്തെ ബിജെപിയില്‍ നിന്നാണ് സിദ്ദു കോണ്‍ഗ്രസിലെത്തിയത്. കടുത്ത അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് സിദ്ദു ബിജെപി വിട്ടത്. എന്നാല്‍ അമരീന്ദര്‍ സിംഗിന്റെ കടുത്ത വിമര്‍ശകനായി പിന്നീട് സിദ്ദു മാറുകയായിരുന്നു. അതോടൊപ്പം കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡിന്റെ വിശ്വസ്തനുമായിരുന്നു.നേരത്തെ ക്യാപ്റ്റന്റെ എതിര്‍പ്പുകളെ മറികടന്നാണ് സിദ്ദുവിനെ പഞ്ചാബില്‍ അധ്യക്ഷനായി ഹൈക്കമാന്‍ഡ് നിയമിച്ചത്. അധികം വൈകാതെ തന്നെ മുഖ്യമന്ത്രി സ്ഥാനം അമരീന്ദറിന് ഒഴിയേണ്ടിയും വന്നു. എന്നാല്‍ ഒരിക്കലും സിദ്ദുവിനെ തന്റെ പകരക്കാരനായി നിയമിക്കരുതെന്ന് അമരീന്ദര്‍ അറിയിച്ചിട്ടുണ്ട്.

 


ഇതുകൂടി വായിക്കൂ:  കോണ്‍ഗ്രസേ… പഞ്ചാബ് ജുദ്ധം തീര്‍ത്തേ തീരൂ


 

അതേസമയം അകാലിദളും വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. കസേരയ്ക്കായി പോരാടുന്നവര്‍ ഒരിക്കലും കര്‍ഷകരുടെയും പഞ്ചാബികളുടെയും താല്‍പര്യങ്ങള്‍ക്കായി പോരാടിയിട്ടില്ലെന്ന് കുറ്റപ്പെടുത്തി. സിദ്ദുവിനെയും കോണ്‍ഗ്രസിനെയും ലക്ഷ്യമിട്ടായിരുന്നു ട്വീറ്റ്. നേരത്തെ കാര്‍ഷിക ബില്‍ പാസാക്കാന്‍ അകാലിദളും കൂട്ടുനിന്നു എന്നായിരുന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയത്.അതേസമയം അമരീന്ദറിന്റെ രാജി മറ്റൊരു നാണക്കേടിനും കൂടിയാണ് വഴിവെച്ചിരിക്കുന്നത്. 1997ന് ശേഷം കാലാവധി പൂര്‍ത്തിയാക്കാനാവാതെ രാജിവെക്കുന്ന ആദ്യ മുഖ്യമന്ത്രിയെന്ന വിശേഷണമാണ് അമരീന്ദറിന് ലഭിച്ചിരിക്കുന്നത്. ഈ കാലയളവില്‍ രണ്ട് തവണ പ്രകാശ് സിംഗ് ബാദലും അമരീന്ദറും രണ്ട് തവണ മുഖ്യമന്ത്രി പദത്തിലെത്തി. ഈ 24 വര്‍ഷമാണ് പഞ്ചാബില്‍ രാഷ്ട്രീയ സ്ഥിരത ഉണ്ടായിരുന്ന കാലയളവ്. . 1997ന് മുമ്പ് ജിയാനി സെയില്‍ സിംഗ് മാത്രമാണ് അഞ്ച് വര്‍ഷം പൂര്‍ത്തായിക്കിയിരുന്നത്. ഇപ്പോള്‍ അമരീന്ദറിനും സമാനമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.വിഘടനവാദ കാലഘട്ടത്തിന് ശേഷം 1992ലാണ് പഞ്ചാബില്‍ പൂര്‍ണ തോതിലുള്ള ഒരു തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ബിയാന്ത് സിംഗ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1995ല്‍ ബിയാന്ത് സിംഗ് കൊല്ലപ്പെട്ടു. പിന്നീടുള്ള രണ്ട് വര്‍ഷത്തോളം രണ്ട് മുഖ്യമന്ത്രിമാരാണ് പഞ്ചാബിലുണ്ടായത്. മുഖ്യമന്ത്രി പദത്തിലിരിക്കെ കൊല്ലപ്പെട്ട ആദ്യ വ്യക്തിയാണ് ബിയാന്ത് സിംഗ്. ഹര്‍ചരണ്‍ സിംഗ്, രജീന്ദര്‍ കൗര്‍ ഭട്ടാല്‍ എന്നിവരാണ് പിന്നീട് മുഖ്യമന്ത്രിമാരായത്. 1997ന് ശേഷം പ്രകാശ് സിംഗ് ബാദല്‍ മൂന്ന് തവണ മുഖ്യമന്ത്രിയായി. അമരീന്ദര്‍ 2002ലും 2017ലുമാണ് മുഖ്യമന്ത്രിയായത്. കോണ്‍ഗ്രസിന് വേണ്ടി രണ്ട് തവണ മുഖ്യമന്ത്രിയായ ആദ്യ നേതാവാണ് അമരീന്ദര്‍.

 

Eng­lish Sum­ma­ry: Omar Abdul­lah blasts Amarinder over replace­ment; Con­gress warned

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.