Web Desk

ശ്രീനഗര്‍

March 24, 2020, 5:12 pm

ഏഴുമാസത്തെ തടങ്കലിനു ശേഷം ഒമര്‍ അബ്ദുള്ള മോചിതനായി

Janayugom Online

ഏഴുമാസത്തെ തടങ്കലിനുശേഷം ജമ്മു-കശ്മീർ  മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ മോചിപ്പിച്ചു. 232 ദിവസത്തെ തടവിന് ഒടുവിലാണ് ഹരി നിവാസിന് പുറത്തിറങ്ങുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഓഗസ്റ്റ് അഞ്ച് മുതല്‍ ഒമര്‍ അബ്ദുള്ളയുള്‍പ്പെടെ നൂറുകണക്കിന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ തടവിലാക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയെ മോചിപ്പിച്ചത് മാര്‍ച്ച് 13നായിരുന്നു.

2019 ഓഗസ്റ്റ് 5ന്  മുന്‍പുള്ള ലോകത്തില്‍ നിന്ന് ഏറെ വ്യത്യസ്തയാണ് കാര്യങ്ങള്‍ തോന്നുന്നതെന്ന് ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചു. നിരവധി പേരാണ് കുറിപ്പിന് പ്രതികരണവുമായി എത്തുന്നത്. തടങ്കല്‍ വിമോചിതനാക്കിയതിന്റെ സര്‍ക്കാര്‍ ഉത്തരവും വാഹനത്തിന് അകത്തിരുന്നുള്ള ചിത്രവുമാണ് ഒമര്‍ അബ്ദുള്ള കുറിപ്പിനൊപ്പം ട്വീറ്റ് ചെയ്തിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്ത്തി ഇപ്പോഴും തടങ്കലിലാണ്.

Eng­lish Sum­ma­ry: Omar abdul­lah com­plet­ed deten­tion period

You may also like this video