Web Desk

May 17, 2021, 3:11 pm

നൂറിനെ മാറ്റണം നായികയായി പ്രിയാ വാര്യർ വേണമെന്ന് റോഷന്റെ ആവശ്യം, സിനിമ ഉപേക്ഷിച്ചെന്ന് സംവിധായകൻ

Janayugom Online

സിനിമ പ്രേമികള്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമയായിരുന്നു അഡാര്‍ ലവ്. ഒരു അഡാര്‍ ലവിന് ശേഷം നൂറിനെയും റോഷനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പാത്തു വെഡ്സ് ഫ്രീക്കൻ എന്ന പേരില്‍ സിനിമ ചെയ്യാനിരുന്നതായും പിന്നീട് അത് ഉപേക്ഷിച്ചതിന് പിന്നിലെ കാരണവുമാണ് ഒമര്‍ ലുലു ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

മലബാർ പശ്ചാത്തലമാക്കിയ ഒരു പ്രണയ കഥ ആയാണ് സിനിമ ഒരുക്കാൻ ഇരുന്നത്. ഇത് റോഷനുമായി സംസാരിച്ചപ്പോൾ നൂറിനൊപ്പം അഭിനയിക്കാൻ സിങ്ക് ഇല്ല, പ്രിയയുമായി അഭിനയിക്കാനാണ് സിങ്ക് എന്ന് പറഞ്ഞു. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ നായിക ഇയാൾ വേണം എന്ന് പറയുകയാണ്. അതിനാൽ സിനിമ ഉപേക്ഷിച്ചു എന്ന് സംവിധായകൻ പറയുന്നത്.

മറ്റൊരു നടനെ വച്ച് സിനിമ ചെയ്യാമെന്ന് വിചാരിച്ചു. എന്നാൽ ആ വൈബ് അങ്ങു പോയി. റോഷന് തന്നൊണ് ആ സിനിമ പുറത്തിറങ്ങാത്തത് കൊണ്ട് നഷ്ടം ഉണ്ടായത്. നൂറിന് വീണ്ടും സിനിമകൾ ലഭിച്ചു എന്നാൽ റോഷന് വേറെ സിനിമകൾ ഒന്നും ലഭിച്ചില്ല എന്ന് ഒമർ ലുലു വ്യക്തമാക്കി.

ആൽബം ചിത്രീകരിക്കുന്ന സമയത്ത് ഫോണിലുണ്ടായിരുന്ന ‘ജാനാ മേരെ ജാനാ’ എന്ന ഗാനം ജുമാനയെ കേൾപ്പിച്ചു. തന്നെയും അജ്മലിനെയും വെച്ച് ആ ഗാനം ചെയ്യൂ ഇക്ക എന്ന് ജുമാന പറഞ്ഞു. അങ്ങനെയാണ് ഈ ഗാനം ചിത്രീകരിച്ചതെന്നും സംവിധായകൻ പറഞ്ഞു.

Eng­lish sum­ma­ry; omar lulu about drop­ing a movie with roshan and noorin shereef

you may also like this video;