19 April 2024, Friday

Related news

March 13, 2024
March 12, 2024
March 4, 2024
February 19, 2024
January 1, 2024
December 27, 2023
December 25, 2023
December 24, 2023
December 22, 2023
December 20, 2023

ഒമിക്രോണ്‍ വ്യാപനം; നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാനങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 28, 2021 9:08 am

രാജ്യത്ത് കോവിഡ് ഒമിക്രോൺ കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് വീണ്ടും ശക്തമായ ജാഗ്രതാ നിര്‍ദ്ദേശവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരാൻ ആണ് പുതിയ തീരുമാനം. നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി.

കഴിഞ്ഞ ദിവസം ഗോവയിൽ കൂടി പുതിയ വൈറസ് വകഭേദം സ്ഥിരീകരിച്ചതോടെ ഒമിക്രോൺ വൈറസ് വ്യാപനം 20 സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതോടെ 600 ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത്. അതേസമയം കോവിഡ് വാക്സിനേഷൻ സംബന്ധിച്ചും കൂടുതൽ വിശദാംശങ്ങൾ ആരോഗ്യ വൃത്തങ്ങൾ പുറത്തിറക്കി. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച അർഹരായവർക്ക് 39 ആഴ്ചകൾ പൂർത്തിയാക്കുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാം എന്ന് ആരോഗ്യ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

ENGLISH SUMMARY:Omicron Con­cern; States tight­en­ing restrictions
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.