12 October 2024, Saturday
KSFE Galaxy Chits Banner 2

Related news

August 31, 2023
October 25, 2022
October 21, 2022
October 18, 2022
August 15, 2022
August 6, 2022
July 13, 2022
July 11, 2022
July 10, 2022
July 7, 2022

ഒമിക്രോണ്‍ അതിവേഗം ജനിതക മാറ്റം വന്ന വെെറസ്; പുതിയ വകഭേതം വാക്സിൻ ഫലപ്രാപ്തി കുറക്കും,ജാഗ്രതയില്‍ ലോകം!!

Janayugom Webdesk
November 29, 2021 10:16 am

കോവിഡിന് പിന്നാലെ ദക്ഷിണാഫ്രിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളില്‍ കണ്ടെത്തിയ ഒമിക്രോൺ വകഭേതം അതിവേഗം ജനിതക മാറ്റം സംഭവിക്കുന്ന വെെറസാണെന്ന് ഗവേഷകർ. സ്പൈക്ക് പ്രോട്ടീൻ മേഖലയിൽ ഒമിക്രോണിന് 30-ലധികം മ്യൂട്ടേഷനുകൾ സംഭവിച്ചിട്ടുണ്ടെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. ഇത്തരത്തിൽ സ്പൈക്ക് പ്രോട്ടീന്റെ സാന്നിദ്ധ്യം ഒരു വൈറസിന്റെ ഹോസ്റ്റ് സെല്ലിലേക്കുള്ള പ്രവേശനം സുഗമമാക്കുകയും അത്‍വഴി അണുബാധ ഉണ്ടാക്കുന്നതിനും കാരണമാകുന്നു. 

മിക്ക വാക്സിനുകളും സ്പൈക്ക് പ്രോട്ടീനിനെതിരെ ആന്റിബോഡികൾ രൂപപ്പെടുത്തുന്നതിനാൽ, സ്പൈക്ക് പ്രോട്ടീൻ മേഖലയിൽ നിരവധി മ്യൂട്ടേഷനുകൾ ഉണ്ടാകുന്നു. ഇത് കോവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി കുറയാൻ കാരണമാകുന്നു. അതിനാൽ തന്നെ കോവിഡിനെതിരായ ലോകത്തിലെ എല്ലാ വാക്‌സിനുകളും അവലോകനം ചെയ്യേണ്ടതുണ്ടെന്നും ഡോ. രൺദീപ് ഗുൽരിയ പിടിഐയോട് പറഞ്ഞു. ഒമിക്രോൺ രാജ്യത്ത് എത്തുന്നത് തടയാൻ ശക്തമായ നിയന്ത്രണം, സജീവമായ നിരീക്ഷണം, വാക്സിനേഷൻ വേഗത്തിലാക്കൽ, കോവിഡ് പ്രോട്ടോക്കോളുകൾ നടപ്പാക്കൽ എന്നിവ അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിലും വ്യക്തമാക്കുന്നു.

അതേസമയം,രാജ്യാന്തരതലത്തില്‍ ആശങ്ക പടര്‍ത്തി കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക്‌ വ്യപിക്കുകയാണ്.ഓസ്‌ട്രേലിയയും ഇസ്രയേലുമാണ് പുതിയതായ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളായ യു.കെ, ഇറ്റലി, ജര്‍മനി, നെതര്‍ലന്‍ഡ്‌സ്‌ എന്നിവിടങ്ങളില്‍ കഴിഞ്ഞദിവസം ജനിതകമാറ്റംവന്ന പുതിയ വൈറസ്‌ സ്‌ഥിരീകരിച്ചിരുന്നു.യു.കെയിലും ഓസ്‌ട്രേലിയയിലും രണ്ടുപേര്‍ക്കും ഇസ്രയേലില്‍ നാലുപേര്‍ക്കും നെതര്‍ലാന്‍ഡ്‌സില്‍ 13 പേര്‍ക്കുമാണു വൈറസ്‌ബാധ സ്‌ഥിരീകരിച്ചത്‌.
eng­lish summary;Omicron is a rapid­ly genet­i­cal­ly mod­i­fied virus
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.