27 March 2024, Wednesday

Related news

August 31, 2023
October 25, 2022
October 21, 2022
October 18, 2022
August 15, 2022
August 6, 2022
July 13, 2022
July 11, 2022
July 10, 2022
July 7, 2022

അതിവേഗം പകര്‍ന്ന് ഒമിക്രോണ്‍ ;സാമൂഹിക വ്യാപനം സ്ഥിരീകരിച്ചു ‚ജാഗ്രത.…..

Janayugom Webdesk
സിഡ്‌നി
December 6, 2021 10:20 am

ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാമൂഹിക വ്യാപനം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ക്വീന്‍സ്‌ലന്‍ഡില്‍ ഒരാള്‍ക്കും ന്യൂസൗത്ത് വെയ്ല്‍സില്‍ കുറഞ്ഞത്15 പേര്‍ക്കെങ്കിലും നേരത്തെ കോവിഡിന്റെ വകഭേദം സ്ഥിരീകരിച്ചിരുന്നു. 

സിഡ്‌നിയില്‍ പ്രാദേശികമായിത്തന്നെ അഞ്ചു പേര്‍ക്കു വൈറസ് സ്ഥിരീകരിച്ചതായാണു ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ടു സ്‌കൂളുകളില്‍ നിന്നും ഒരു ജിംനേഷ്യത്തില്‍ നിന്നുമാകാം നഗരത്തില്‍ കോവിഡ് വ്യാപിച്ചതെന്നാണ് നിഗമനം.ഇത് സാമൂഹിക വ്യാപനം തന്നെയാണെന്ന് അധികൃതര്‍ അറിയിച്ചു. 

ദോഹയില്‍നിന്നുള്ള വിമാനത്തിലെത്തിയ ദക്ഷിണാഫ്രിക്കന്‍ സ്വദേശികളില്‍നിന്നാണ് ഓസ്‌ട്രേലിയയില്‍ വൈറസ് വ്യാപിച്ചത്. ഇതിനു പിന്നാലെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ അധികൃതര്‍ പരിശോധനയും കര്‍ശനമാക്കിയിരുന്നു.
eng­lish summary;Omicron pours fast con­firms social expan­sion, vigilance
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.