4 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

August 31, 2023
October 25, 2022
October 21, 2022
October 18, 2022
August 15, 2022
August 6, 2022
July 13, 2022
July 11, 2022
July 10, 2022
July 7, 2022

ഒമിക്രോൺ കോവിഡ് വാക്സിന്റെ ഫലം കുറക്കുന്നു; ലോകാരോഗ്യ സംഘടന

Janayugom Webdesk
ജനീവ
December 13, 2021 5:00 pm

ഡെല്‍റ്റ വകഭേദത്തെക്കാള്‍ വ്യാപന ശേഷി കൂടുതലാണ് ഒമിക്രോണിനെന്ന് ലോകാരോഗ്യ സംഘടന. ഇത്‍വരെ ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഒമിക്രോണ്‍ ബാധക്ക് ഗുരുതര ലക്ഷണങ്ങള്‍ കുറവാണ് . എന്നാൽ ഒമിക്രോൺ, കോവിഡ് വാക്സിന്റെ ഫലം കുറക്കുന്നുവെന്ന് ഇക്കാര്യം വിശകലനം ചെയ്ത വിദ്ഗധർ ചൂണ്ടിക്കാട്ടി.
നിലവിലെ ലഭ്യമായ ഡാറ്റ കണക്കിലെടുക്കുമ്പോൾ ഡെല്‍റ്റയെക്കാള്‍ വ്യാപനശേഷി ഒമിക്രോണിനാണെന്നും ലോകാരാരോഗ്യ സംഘനടന വ്യക്തമാക്കുന്നു. ഇതാണ് വാക്സിന്‍ ഫലപ്രാപ്തി കുറച്ചത്.

ഡിസംബര്‍ ഒമ്പത് വരെയുള്ള കണക്കുകള്‍ പ്രകാരം ഇതുവരെ 63 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോണിന്‍റെ പ്രഭവ കേന്ദ്രമെന്ന് കരുതപ്പെടുന്ന ദക്ഷിണാഫ്രിക്കയില്‍ അതിവേഗമാണ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ് ഈ വൈറസ്. ദക്ഷിണാഫ്രിക്കയില്‍ ഡെല്‍റ്റയുടെ സാന്നിധ്യം താരമമ്യേന കുറവാണ്.

സാമൂഹിക വ്യാപനം സംഭവിക്കുന്ന ഇടങ്ങളില്‍ ഒമിക്രോണ്‍ ഡെൽറ്റയേക്കാൾ വ്യാപകമാകുമെന്നാണ് സൂചന. മതിയായ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഒമിക്രോണിന്‍റെ പകര്‍ച്ചാ നിരക്ക് വ്യക്തമായി പറയാന്‍ ഇപ്പോള്‍ കഴിയില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
eng­lish summary;omicron reduces vac­cine efficacy
you may also like this video;

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.