19 March 2024, Tuesday

Related news

August 31, 2023
December 25, 2022
October 25, 2022
October 21, 2022
October 18, 2022
September 19, 2022
August 15, 2022
August 6, 2022
July 13, 2022
July 11, 2022

‘ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം’ പ്രത്യേക കാമ്പയിന്‍ സംഘടിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്‌

Janayugom Webdesk
തിരുവനന്തപുരം
January 25, 2022 4:50 pm

കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടുന്നതിന് ‘ഒമിക്രോണ് ജാഗ്രതയോടെ പ്രതിരോധം’ എന്ന പേരില് പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ് അറിയിച്ചു.

കോവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കോവിഡ് കാലത്തെ കുട്ടികളുടെ പരിചരണം, സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിനായി ഏര്പ്പെടുത്തിയിരിക്കുന്ന വിവിധ കോവിഡ് പ്രതിരോധ ചികിത്സാ സംവിധാനങ്ങള്‍ എന്നിവയെ കുറിച്ച്‌ പൊതുജനങ്ങള്‍ക്ക് അവബോധം നല്കുന്നതിനാണ് ക്യാമ്പയിന്‍. എല്ലാവരും പങ്കെടുത്ത് ക്യാമ്ബയിന് വിജയിപ്പിക്കണമെന്ന് മന്ത്രി അഭ്യര്ത്ഥിച്ചു. എല്ലാവര്‍ക്കും ഒരുപോലെ പ്രയോജനകരമായ രീതിയില് ഓണ്ലൈനായാണ് സെഷനുകള് ക്രമീകരിച്ചരിക്കുന്നത്. ജനുവരി 26ന് വൈകിട്ട് 3 മുതല് പൊതുജനങ്ങള്ക്ക് ഓണ്ലൈനായി യൂട്യൂബിലൂടെയും മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെയും ഇതില് പങ്കെടുക്കാം. https://youtu.be/sFuftBgcneg എന്നതാണ് യൂട്യൂബ് ലിങ്ക് . 

ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടി സ്റ്റേറ്റ് നോഡല് ഓഫീസര് ഡോ. ബിപിന് ഗോപാല്, കൊല്ലം മെഡിക്കല് കോളേജ് കമ്യൂണിറ്റി മെഡിസിന് വിഭാഗം മേധാവി ഡോ. പി എസ് ഇന്ദു, തിരുവനന്തപുരം മെഡിക്കല് കോളേജ് ഇന്ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, പീഡിയാട്രിക്സ് വിഭാഗം അസോ. പ്രൊഫസര് ഡോ. ഷീജ സുഗുണന്, കോഴിക്കോട് മെഡിക്കല് കോളേജ് എമര്ജന്സി വിഭാഗം മേധാവി ഡോ. ചാന്ദിനി എന്നിവര് ക്ലാസുകളെടുക്കും.
ENGLISH SUMMARY;‘Omicron vig­i­lant defense’ to launch spe­cial cam­paign: Min­is­ter Veena George
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.