4 December 2024, Wednesday
KSFE Galaxy Chits Banner 2

ഒമിക്രോൺ: 10 മിനിറ്റിൽ വിപണി നഷ്ടം10 ലക്ഷം കോടി

Janayugom Webdesk
ന്യൂഡൽഹി
December 20, 2021 8:14 pm

ഒമിക്രോൺ ഭീതിയിൽ വിപണി. ആദ്യ 10 മിനിറ്റിൽ നിക്ഷേപകർക്ക് നഷ്ടമായത് 10 ലക്ഷം കോടി രൂപ. പുതിയ വാണിജ്യവാരത്തിന്റെ ആദ്യദിനത്തിൽ ആദ്യ പത്ത് മിനിറ്റിനുള്ളിലാണ് നിക്ഷേപകർക്ക് 10 ലക്ഷം കോടി നഷ്ടമായത്. വർധിച്ചുവരുന്ന ഒമിക്രോൺ വ്യാപനത്തെത്തുടർന്നുള്ള ആശങ്കകളാണ് കാരണം.
ബിഎസ്ഇ ലിസ്റ്റഡ് സ്ഥാപനങ്ങളുടെ വിപണി മൂലധനം 10. 47 ലക്ഷം കോടി രൂപ കുറഞ്ഞ് 253.56 ലക്ഷം കോടി രൂപയായി. കഴിഞ്ഞ സെഷനിൽ വിപണി മൂലധനം 264.03 ലക്ഷം കോടിയായിരുന്നു. 

സെൻസെക്സ് 1,098 പോയിന്റ് താഴ്ന്ന് 55,912 ലും നിഫ്റ്റി 324 പോയിന്റ് താഴ്ന്ന് 16,661ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് ഘടകങ്ങളെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടന്നത്. സെൻസെക്സ് 1,300 പോയിന്റ് ഇടിഞ്ഞതോടെ ഇന്ത്യൻ വിപണി നഷ്ടം തുടർന്നു. രാവിലെ 10. 15ന് സെൻസെക്സ് 282 പോയിന്റ് നഷ്ടത്തിൽ 55,729ലും നിഫ്റ്റി 392 പോയിന്റ് താഴ്ന്ന് 16,592ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇത് ഇന്ത്യൻ വിപണിയിലെ ഉയർന്ന ചാഞ്ചാട്ടത്തെ സൂചിപ്പിക്കുന്നു. ഒന്നരവര്‍ഷത്തിനിടെ ഇതാദ്യമായി ചൈന വായ്പാ നിരക്ക് കുറച്ചതും ഏഷ്യന്‍ സൂചികകളെ ബാധിച്ചു. ചൈനയിലെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുമെന്ന ആശങ്കയാണ് ഇതേതുടര്‍ന്നുണ്ടായത്.

ENGLISH SUMMARY:Omikron: Mar­ket loss of Rs 10 lakh crore in 10 minutes
You may also like this video

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.