Web Desk

തിരുവനന്തപുരം

January 01, 2021, 2:37 pm

രമേശ് ചെന്നിത്തലയുടെ സ്വപ്നങ്ങള്‍ മങ്ങുന്നു; ഉമ്മന്‍ചാണ്ടി നയിക്കണമെന്ന് ആവശ്യം

Janayugom Online

നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രിസിനെ നയിക്കാമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി. കേരളത്തില്‍ കോണ്‍ഗ്രസിനെ ഉമ്മന്‍ചാണ്ടി നയിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ഉമ്മന്‍ചാണ്ടിയെ തിരഞ്ഞെടുപ്പ് പ്രചാര സമിതി അധ്യക്ഷനാക്കുന്നത് ചര്‍ച്ച ചെയ്യും. പാര്‍ട്ടിയില്‍ പുനഃസംഘടന ആവശ്യമാണ്. കേരളത്തില്‍ കൂട്ടായ നേതൃത്വം വേണമെന്നും മുതിർന്ന നേതാക്കൾ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട വലിയ തോല്‍വിക്ക് പിന്നാലെയാണ് ചെന്നിത്തലയെ നേതൃനിരയില്‍ നിന്ന് മാറ്റണമെന്ന അഭിപ്രായം ഉയര്‍ന്നത്. സര്‍ക്കാറിനെതിരെ നിരന്തരമായി ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിക്കുള്ളില്‍ സ്വന്തം പ്രതിച്ഛായ നന്നാക്കാന്‍ ശ്രമിച്ച ചെന്നിത്തലയ്ക്ക് ഇത് വലിയ തിരിച്ചടിയാണ്. നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള മോഹങ്ങളും ഇതോടെ വെള്ളത്തിലായി.
Eng­lish sum­ma­ry; ommen chandy to lead congress

You may also like this video: