എഴുപതാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം

Web Desk
Posted on January 26, 2019, 9:27 am

എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷ നിർവൃതിയിലാണ് രാജ്യം. സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും ഓര്‍മ്മപ്പെടുത്തുന്ന ദിനമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്‍റെ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. ഐക്യവും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കണമെന്നും റിപ്പബ്ളിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.

രാജ്പഥിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ സൈനിക മേധാവികള്‍ക്കൊപ്പം പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ് 70ാം മത് റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്കമാവുക.

പിന്നീടാണ് രാജ്പഥില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തി വിവിധ സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കുന്നത്.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് മതമേല സിറില്‍ റമഫോസയാണ് ഇത്തവണത്തെ മുഖ്യാതിഥി.പുഷ്പവൃഷ്ടി നടത്തി ഹെലികോപ്റ്ററുകള്‍ കടന്നുപോകുന്നതോടെ പ്രൗഢഗംഭീര പരേഡിന് തുടക്കമാകും.